സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ക്ഷാ​മം
Tuesday, March 24, 2020 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​മേ​ഖ​ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് ക​ടു​ത്ത​ക്ഷാ​മം. ന​ര്‍​ക്കി​ല​ക്കാ​ട് എ​ഫ്എ​ച്ച്‌​സി​യി​ല്‍ ആ​കെ 106 സ​ര്‍​ജി​ക്ക​ല്‍ മാ​സ്‌​കു​ക​ളും മൂ​ന്ന് ലി​റ്റ​ര്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റും മാ​ത്ര​മാ​ണ് സ്റ്റോ​ക്കു​ള്ള​ത്.
സാ​ധാ​ര​ണ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ഇ​ത് മൂ​ന്നു​നാ​ല് ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മേ തി​ക​യു​ക​യു​ള്ളൂ. കൊ​റോ​ണ വൈ​റ​സ് സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞാ​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള എ​ന്‍ 95 മാ​സ്‌​ക്, പി​പി​ഇ കി​റ്റ്, ഗൗ​ണ്‍ എ​ന്നി​വ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല. വെ​ള്ള​രി​ക്കു​ണ്ട്, ക​രി​ന്ത​ളം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി.
സാ​ധാ​ര​ണ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​മി​ച്ചു​വാ​ങ്ങി ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണംചെ​യ്യു​ന്ന​താ​ണ്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ പു​റ​ത്തു​നി​ന്ന് വാ​ങ്ങാ​ന്‍ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ത്തും സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
ഉ​ള്ള​വ​യും സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച മി​ത​മാ​യ വി​ല​യ്ക്ക് ല​ഭി​ക്കാ​ത്ത നി​ല​യാ​ണെ​ന്ന് ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഇ​വ​ര്‍​ക്ക് സ്വ​ന്തം ആ​രോ​ഗ്യം പ​ണ​യ​പ്പെ​ടു​ത്തി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​കും.