കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് ഊ​ന്ന​ല്‍
Tuesday, March 24, 2020 1:12 AM IST
ക​ണ്ണൂ​ര്‍: കാ​ര്‍​ഷി​ക​മേ​ഖ​ല​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ന​വീ​ന​സം​രം​ഭ​ങ്ങ​ളു​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ്. 144,39,42,500 രൂ​പ വ​ര​വും 136,21,18,000 രൂ​പ ചെ​ല​വും ക​ണ​ക്കാ​ക്കു​ന്ന ബ​ജ​റ്റാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ അ​വ​ത​രി​പ്പി​ച്ച​ത്. 8,18,24,500 രൂ​പ​യാ​ണ് മി​ച്ചം. ശാ​സ്ത്ര-​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​യെ ആ​ധു​നി​ക​വ​ത്ക​രി​ച്ച് ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ഗു​ണ​നി​ല​വാ​ര​വും വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സ​മ​ഗ്രപ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്കാ​യി മാ​ത്രം മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.
ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കാ​നു​ള്ള വെ​ജി​റ്റ​ബി​ള്‍ മാ​ള്‍ തു​ട​ങ്ങു​ന്ന​തി​നാ​യി 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. ഇ​തേ​ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ-​താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ഴ്ച​ച്ച​ന്ത​ക​ള്‍ സ​ജ്ജ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യും ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി പ​ത്ത് ല​ക്ഷം രൂ​പ​യും പ​ശു, പോ​ത്ത്, ക​ന്നു​കു​ട്ടി​ക​ള്‍ എ​ന്നി​വ ക​ര്‍​ഷ​ക​ന് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കി​ടാ​രി പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​തി​നും മാം​സാ​ഹാ​ര​ത്തി​ന് പോ​ത്തി​നെ വാ​ങ്ങു​ന്ന​തി​നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കി​ടാ​രി പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. കൂ​ടാ​തെ ​ശ്രീ അ​ജ​ശ്രീ ക്ല​ബു​ക​ള്‍ രൂ​പീ​ക​രി​ക്കു​ക​യും പ​ശു കു​ട്ടി​ക​ളെ​യും ആ​ട്ടി​ന്‍​കു​ട്ടി​ക​ളെ​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
കൂ​ട് കൃ​ഷി ചെ​യ്യു​ന്ന മ​ത്സ്യ​സം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് ജീ​വ​നു​ള്ള മ​ത്സ്യം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നേ​രി​ട്ടു ന​ല്‍​കു​ന്ന ലൈ​വ് ഫി​ഷ് മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്കാ​യി 30 ല​ക്ഷം രൂ​പ​യും പെ​രി​ങ്ങോം വ​യ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വെ​ള്ള​ക്കെ​ട്ട് മേ​ഖ​ല​യി​ല്‍ താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്തു​ന്ന​തി​നു​ള്ള ഡ​ക്‌​ളി​ൻ ന​ഴ്‌​സ​റി സ്ഥാ​പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തും. കൊ​മ്മേ​രി ഗോ​ട്ട് ഫാ​മി​ന്‍റെ പ​രി​സ​ര​ത്തു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഫാ​മു​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ട്ടി​ന്‍​കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്താ​നു​ള്ള ലി​റ്റി​ല്‍ ലാം​പ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തും. ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ ആ​ബു​ല​ന്‍​സ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ആം​ബു​ലേ​റ്റ​റി സ​ര്‍​വീ​സ് ആ​രം​ഭി​ക്കും.
വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ന്‍ ഫ​ല​പ്ര​ദ​വും ശാ​സ്ത്രീ​യ​വു​മാ​യ ജൈ​വ വേ​ലി നി​ര്‍​മി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫാ​മു​ക​ളി​ല്‍ ഉ​ണ്ടാ​ക്കു​ന്ന ചെ​ത്തി കൊ​ടു​വേ​ലി ചെ​ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​കും വേ​ലി നി​ര്‍​മാ​ണം. സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​ക്ക് പ്ലാ​സ്റ്റി​ക്ക് ഗ്രോ​ബാ​ഗി​ന് പ​ക​രം കോ​ണ്‍​ക്രീ​റ്റ് ച​ട്ടി, മ​ണ്‍​ച്ച​ട്ടി, ച​കി​രി​ച്ച​ട്ടി എ​ന്നി​വ​യി​ല്‍ പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും . ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ടെ​റ​സി​ല്‍ മാ​തൃ​കാ പ​ച്ച​ക്ക​റി​ത്തോ​ട്ടം സ്ഥാ​പി​ക്കും.
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി 10.32 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​ഴോം പ​ഞ്ചാ​യ​ത്തി​ല്‍ 3.75 കോ​ടി ചെ​ല​വ​ഴി​ച്ച് പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്ക് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഫ്ളാ​റ്റ് നി​ര്‍​മി​ക്കും. വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.
ക​ണ്ണൂ​ര്‍ സ​യ​ന്‍​സ് പാ​ര്‍​ക്കി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ ഡി​ജി​റ്റ​ല്‍ റ​ഫ​റ​ന്‍​സ് ലൈ​ബ്ര​റി​ക​ള്‍ സ്ഥാ​പി​ക്കും. 25 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം പ്രേ​ത്സാ​ഹി​പ്പി​ക്കാ​നാ​യി അ​സാ​പ്പു​മാ​യി ചേ​ര്‍​ന്ന് തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
വി​ദ്യാ​ല​യ​ങ്ങ​ള്‍ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളു​ടെ​യും പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പൂ​മു​ഖ​ങ്ങ​ള്‍ മ​നോ​ഹ​ര​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും ബ​ജ​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 50 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ട​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കും.
തെ​ര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ട​ര്‍​ഫ് കോ​ര്‍​ട്ടു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ 50 ല​ക്ഷം രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ആ​റ​ളം ഫാം ​ഹൈ​സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്ല​സ് ടു ​കോം​പ്ല​ക്‌​സ് നി​ര്‍​മാ​ണ​ത്തി​ന് ര​ണ്ട​ര കോ​ടി രൂ​പ ന​ല്‍​കും.
വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും ഹാ​ൻ​ഡ് വാ​ഷ് സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കും. കൈ​ക​ഴു​കി ക്ലാ​സി​ലേ​ക്ക് പ​ദ്ധ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കും.
ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍​ക്കാ​യു​ള്ള ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മാ​ണ​ത്തി​നും സ​ജ്ജീ​ക​ര​ണ​ത്തി​നു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ധ​ന​സ​ഹാ​യ​മാ​യി ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് റ​ബ​ര്‍ ഡി​ങ്കി​ക​ള്‍, റോ​പ്പു​ക​ള്‍, പോ​ര്‍​ട്ട​ബി​ള്‍ പ​മ്പു​ക​ള്‍, ഒ​ബി എ​ൻ​ജി​ന്‍ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് 36 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ട് ഇ​ട​പെ​ടാ​നും ത​ക്ക​സ​മ​യ​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും അ​തി​ജീ​വി​ക്കാം അ​ഭി​മാ​ന​ത്തോ​ടെ എ​ന്ന​പേ​രി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ആ​രം​ഭി​ക്കാ​നും ബ​ജ​റ്റി​ല്‍ പ​ദ്ധ​തി​യു​ണ്ട്.
ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​രു​ടെ​യും വൃ​ക്ക​മാ​റ്റി വ​ച്ച​വ​രു​ടെ​യും കു​ടും​ബ​സം​ഗ​മം, സ​മ​ഗ്ര വൃ​ക്ക​രോ​ഗീ സം​ര​ക്ഷ​ണ പ​ദ്ധ​തി എ​ന്നി​വ ന​ട​പ്പാ​ക്കും. സ്വ​രാ​ജ് ട്രോ​ഫി നേ​ടി​യ​തി​ലൂ​ടെ ല​ഭി​ച്ച 20 ല​ക്ഷം രൂ​പ​യു​ള്‍​പ്പെ​ടെ 50 ല​ക്ഷം രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തും. ജി​ല്ല​യി​ലെ ന​ഷ്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കൈ​ത്ത​റി സം​ഘ​ങ്ങ​ളു​ടെ​യും പ​വ​ര്‍​ലൂം സം​ഘ​ങ്ങ​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 30 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.
സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. അ​തോ​ടൊ​പ്പം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റ​സ്‌​പോ​ണ്‍​സി​ബി​ള്‍ യൂ​സ് ഓ​ഫ് സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്ന​പേ​രി​ല്‍ സ്‌​കൂ​ളു​ക​ളി​ലു​ള്‍​പ്പെ​ടെ പ്ര​ത്യേ​ക കാ​മ്പ​യി​നു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
പ​രി​സ്ഥി​തി​സൗ​ഹൃ​ദ നാ​പ്കി​ന്‍ നി​ര്‍​മാ​ണ​ത്തി​ന് പ​രി​ശീ​ല​നം ന​ല്‍​കി കു​ടും​ബ​ശ്രീ അ​പ്പാ​ര​ല്‍ പാ​ര്‍​ക്കു​ക​ളി​ലൂ​ടെ നാ​പ്കി​ന്‍ നി​ര്‍​മി​ച്ച് വി​ത​ര​ണം ന​ട​ത്താ​ന്‍ അ​ഞ്ചു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. 10 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ സ്ത്രീ​ക​ള്‍​ക്കി​ട​യി​ലു​ള്ള വ്യാ​യാ​മ​ശീ​ലം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ലേ​ഡി ജിം​നേ​ഷ്യം സ്ഥാ​പി​ക്കാ​നും ബ​ജ​റ്റി​ല്‍ പ​ദ്ധ​തി​യു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​നി​ത​ക​ള്‍​ക്കാ​യി നാ​ല​ര​കോ​ടി രൂ​പ ചെ​ല​വി​ല്‍ 36 മു​റി​ക​ളു​ള്ള പേ ​വാ​ര്‍​ഡ് നി​ര്‍​മ്മി​ക്കും. സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 20 രൂ​പ​യ്ക്ക് ഉ​ച്ച​യൂ​ണ്‍ ല​ഭ്യ​മാ​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ​മാ​യി 7,10,000 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ന്ധ്യ​താ ചി​കി​ത്സാ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​നും ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ വ​ന്ധ്യ​താ​ചി​കി​ത്സ​യി​ലൂ​ടെ ഗ​ര്‍​ഭി​ണി​ക​ളാ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് കി​ട​ത്തി​ച്ചി​കി​ത്സ ന​ട​ത്താ​ന്‍ പ്ര​സൂ​തി ബ്ലോ​ക്ക് സ്ഥാ​പി​ക്കാ​നും ബ​ജ​റ്റി​ല്‍ പ​ദ്ധ​തി​യു​ണ്ട്.
അ​ഴു​ക്കി​ല്‍​നി​ന്ന് അ​ഴ​കി​ലേ​ക്ക് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യു​ടെ സ്ഥി​തി​വി​വ​ര ക​ണ​ക്ക് സ​ര്‍​വേ​യി​ലൂ​ടെ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി സം​ര​ക്ഷ​ണ​പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​നും വ​ള​പ​ട്ട​ണം പു​ഴ​യു​ടെ സ​ര്‍​വേ ന​ട​ത്തി സ്റ്റാ​റ്റ​സ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​നും ബ​ജ​റ്റി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ട്. 10 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
യോ​ഗം കോ​വി​ഡ്
മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്

കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ച് ല​ളി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജ​റ്റ​വ​ത​ര​ണ യോ​ഗം ന​ട​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് ഇ​രി​പ്പി​ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ക​ലം പാ​ലി​ക്കു​ക​യും സ​മ​യം പ​ര​മാ​വ​ധി ചു​രു​ക്കു​ക​യും ചെ​യ്തു. ഹാ​ളി​ല്‍ ക​യ​റു​ന്ന​തി​നു​മു​മ്പ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കാ​നും സം​വി​ധാ​ന​മൊ​രു​ക്കി​യി​രു​ന്നു. കോ​വി​ഡ്-19 ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ലോ​ക​ത്താ​കെ മ​രി​ച്ച​വ​ർ​ക്കാ​യി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യും പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ ജീ​വ​ന്‍ പ​ണ​യം​വ​ച്ച് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു​മാ​യി​രു​ന്നു ബ​ജ​റ്റ് യോ​ഗം ആ​രം​ഭി​ച്ച​ത്.