കാ​സ​ർ​ഗോ​ഡ് അ​തി​ർ​ത്തി​റോ​ഡു​ക​ൾ അ​ട​ച്ചു; ചെ​റു​പു​ഴ മേ​ഖ​ല വി​ജ​നം
Tuesday, March 24, 2020 1:12 AM IST
ചെ​റു​പു​ഴ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ​നി​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​പു​ഴ, പു​ളി​ങ്ങോം, പാ​ടി​യോ​ട്ടു​ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും അ​ധി​കൃ​ത​ർ അ​ട​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന പു​ളി​ങ്ങോം പാ​ലം, ചെ​റു​പു​ഴ പു​തി​യ പാ​ലം, ചെ​റു​പു​ഴ ചെ​ക്ക് ഡാം ​പാ​ലം, കൊ​ല്ലാ​ട പാ​ലം, നെ​ടു​ങ്ക​ല്ല് പാ​ലം എ​ന്നി​വ​യാ​ണ് അ​ട​ച്ച​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളാ​യ ചെ​റു​പു​ഴ, പു​ളി​ങ്ങോം, പാ​ടി​യോ​ട്ടു​ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ചി​റ്റാ​രി​ക്കാ​ൽ, പാ​ലാ​വ​യ​ൽ, ത​യ്യേ​നി, ക​മ്പ​ല്ലൂ​ർ, ക​ടു​മേ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തി​യി​രു​ന്ന​ത്. റോ​ഡു​ക​ൾ അ​ട​ച്ച​തോ​ടെ മ​ല​യോ​ര ടൗ​ണു​ക​ൾ വി​ജ​ന​മാ​യി. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​ണു നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്നും എ​ല്ലാ​വ​രും ഇ​തു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.