പ്ര​തി​രോ​ധ സം​വി​ധാ​ന​മി​ല്ലാ​തെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ
Monday, March 23, 2020 1:10 AM IST
ക​ണ്ണൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക സാ​നി​റ്റൈ​സ​ർ സം​വി​ധാ​ന​മോ മാ​സ്കു​ക​ളോ ഇ​ല്ല. കോ​വി​സ്-19 ഭീ​തി വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഒ​രു​ക്കാ​ത്ത​താ​ണ് ജീ​വ​ന​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.
ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മാ​ത്രം 400 ഓ​പ്പ​റേ​റ്റിം​ഗ് സ്റ്റാ​ഫ് അ​ട​ക്കം 700 ഓ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. ത​ല​ശേ​രി, പ​യ്യ​ന്നൂ​ർ ഡി​പ്പോ ക​ളി​ലാ​യി 500 വീ​തം ജീ​വ​ന​ക്കാ​രു​മു​ണ്ട്. ഇ​തു​വ​രെ അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ​ട​ക്കം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു പ്ര​തി​രോ​ധ​സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​രു​ക്കി​യി​ട്ടി​ല്ല.
വി​വി​ധ യൂ​ണി​യ​നു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വി​ത​ര​ണം ചെ​യ്ത മാ​സ്കും സാ​നി​റ്റൈ​സ​റു​ക​ളു​മാ​യി​രു​ന്നു ഇ​തു​വ​രെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ്ര​യം. കോ​ർ​പ​റേ​ഷ​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
ഇ​ന്നു മു​ത​ൽ കാ​സ​ർ​ഗോ​ഡ് അ​ട​ക്ക​മു​ള്ള സ​ർ​വീ​സ് ഇ​ല്ലെ​ങ്കി​ലും പ്രാ​ദേ​ശി​ക സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ച​തെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന​കം 10 പേ​ർ​ക്ക് കോ​വി​സ്-19 സ്ഥി​രീ​ക​രി​ച്ച ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം ഇ​ല്ലാ​തെ എ​ങ്ങ​നെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ചോ​ദി​ക്കു​ന്ന​ത്.