ഒ​രു​തു​ള്ളി വെ​ള്ളം​ പോ​ലുമില്ല
Monday, March 23, 2020 1:10 AM IST
ശ്രീ​ക​ണ്ഠ​പു​രം: നാ​ട്ടു​കാ​ർ​ക്ക് ഒ​രു​തു​ള്ളി​വെ​ള്ളം പോ​ലും ന​ൽ​കാ​തെ വ​ഞ്ചി​യം ഐ​എ​ച്ച്ഡി​പി കു​ടി​വെ​ള്ള പ​ദ്ധ​തി ന​ശി​ക്കു​ന്നു. 2003-04 ൽ ​കേ​ര​ള വി​ക​സ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 16.30 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണു നി​ർ​മാ​ണം ന​ട​ത്തി​യ​ത്. 125 കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.
51 ശ​ത​മാ​നം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രെ​യും 49 ശ​ത​മാ​നം മ​റ്റു​ള്ള​വ​രെ​യും ല​ക്ഷ്യ​മാ​ക്കി​യി​രു​ന്നു പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ഇ​തി​നാ​യി വ​ഞ്ചി​യം കോ​ള​നി​യി​ൽ കി​ണ​ർ നി​ർ​മി​ക്കു​ക​യും സ​മീ​പ​ത്തു​ത​ന്നെ ര​ണ്ടു ടാ​ങ്കു​ക​ളും ഒ​രു​ക്കി. 21 പൊ​തു​ടാ​പ്പു​ക​ളും സ്ഥാ​പി​ച്ചു. 2008 ജ​നു​വ​രി 31 നാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം.
എ​ന്നാ​ൽ ഒ​രു തു​ള്ളി​വെ​ള്ളം പോ​ലും പ​ദ്ധ​തി​യി​ൽ നി​ന്നു നാ​ട്ടു​കാ​ർ​ക്കു ല​ഭി​ച്ചി​ല്ല. കി​ണ​റി​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ള​മു​ണ്ട്. ടാ​ങ്ക് നി​റ​യു​ന്നു​മു​ണ്ട്. എ​ന്നാ​ൽ വി​ത​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്നു മാ​ത്രം. വി​ത​ര​ണ​ശൃം​ഖ​ല​യു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​കാ​ര​ണ​മാ​ണു വെ​ള്ളം വി​ത​ര​ണം​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തെ​ന്ന് പ​റ​യു​ന്നു.
ഓ​രോ വീ​ട്ടി​ൽ നി​ന്ന് 50 രൂ​പ വീ​തം സ്വ​രൂ​പി​ച്ചു വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നാ​യി വീ​ട്ടു​കാ​രെ സ​മീ​പി​ച്ച​പ്പോ​ൾ വെ​ള്ളം കി​ട്ടാ​ത്ത പ​ദ്ധ​തി​യു​ടെ പ​ണം അ​ട​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി അ​വ​ർ.
ബി​ല്ല് അ​ട​യ്ക്ക​ൽ മു​ട​ങ്ങി​യ​തോ​ടെ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി വൈ​ദ്യു​ത​ബ​ന്ധം വിഛേ​ദി​ക്കു​ക​യാ​യി​രു​ന്നു.
എ​ല്ലാ വേ​ന​ൽ​ക്കാ​ല​ത്തും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണു ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കി​ണ​റും ടാ​ങ്കു​ക​ളും നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ന്ന​ത്.