ജ​ന​താ ക​ർ​ഫ്യു: നി​ശ്ച​ല​മാ​യി മ​ല​യോ​ര ടൗ​ണു​ക​ൾ
Monday, March 23, 2020 1:10 AM IST
ആ​ല​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ജ​ന​താ ക​ർ​ഫ്യു മ​ല​യോ​ര ടൗ​ണു​ക​ളി​ൽ ഹ​ർ​ത്താ​ൽ പ്ര​തീ​തി​യു​ള​വാ​ക്കി. മ​ല​യോ​ര​ത്തെ എ​ല്ലാ ടൗ​ണു​ക​ളും വി​ജ​ന​മാ​യി​രു​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ള​ട​ക്കം ഒ​ന്നും ത​ന്നെ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ക​ർ​ശ​ന വി​ല​ക്കു​ള്ള​തി​നാ​ൽ വി​ശ്വാ​സി​ക​ൾ ആ​രും ത​ന്നെ എ​ത്തി​യി​ല്ല.
കോ​വി​ഡ്-19 വൈ​റ​സി​നെ ജ​നം എ​ത്ര​മാ​ത്രം ഭ​യ​ക്കു​ന്നു എ​ന്ന​തി​ന്‍റെ നേ​ർ​ചി​ത്ര​മാ​യി​രു​ന്നു ജ​ന​താ​ക​ർ​ഫ്യു. ക​രു​വ​ഞ്ചാ​ൽ, ആ​ല​ക്കോ​ട്, തേ​ർ​ത്ത​ല്ലി, കാ​ർ​ത്തി​ക​പു​രം, ഉ​ദ​യ​ഗി​രി, മ​ണ​ക്ക​ട​വ് ,പെരുന്പടവ്, ചെറുപുഴ ടൗ​ണു​ക​ളി​ൽ ജ​ന​ങ്ങ​ളാ​രും പു​റ​ത്തി​റ​ങ്ങി​യി​ല്ല.
ആ​രും നി​ർ​ബ​ന്ധി​ക്കാ​തെ ത​ന്നെ മ​ല​യോ​ര ജ​ന​ത ഒ​ന്ന​ട​ങ്കം ജ​ന​താ ക​ർ​ഫ്യു​വി​ന് പി​ന്തു​ണ ന​ൽ​കു​ക​യാ​യി​രു​ന്നു.