കൊ​റോ​ണ പ്ര​തി​രോ​ധ നി​ര്‍​ദേ​ശ ലം​ഘ​നം: മൂ​ന്നു കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു
Monday, March 23, 2020 1:10 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേ​യും പോ​ലീ​സി​ന്‍റേ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​ന് ജി​ല്ല​യി​ല്‍ പോ​ലീ​സ് മൂ​ന്നു കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ക​ണ്ണൂ​ര്‍ ഫോ​ര്‍​ട്ട് റോ​ഡി​ലെ ശാ​ദു​ലി പ​ള്ളി​യി​ല്‍ 80ലേ​റെ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​തി​ന് ഖ​ത്തീ​ബ് അ​ബ്ദു​ള്‍​ല​ത്തീ​ഫ്, ക​മ്മി​റ്റി​യം​ഗം ഹാ​രി​സ് എ​ന്നി​വ​ര്‍​ക്കെ​തി​ര ടൗ​ണ്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ന്യൂ​മാ​ഹി പ​രി​മ​ഠം മു​സ്‌​ലിം​പ​ള്ളി, കൂ​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി മു​സ്‌​ലിം​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച് ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​തി​ന് യ​ഥാ​ക്ര​മം റ​മീ​സ് വ​ഖാ​ഫി​ക്കെ​തി​രെ യും മെ​രു​വ​മ്പാ​യി പ​ള്ളി സെ​ക്ര​ട്ട​റി​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു​ര​ണ്ടു പേ​ര്‍​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.