ത​ട​വു​കാ​ര​ന് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സൂ​ച​ന
Monday, March 23, 2020 1:10 AM IST
ക​ണ്ണൂ​ർ: പ​രോ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ച് ജ​യി​ലി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പി​ടി​യി​ലാ​യ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ് -19 ല​ക്ഷ​ണ​മി​ല്ലെ​ന്നു സൂ​ച​ന. വ​ധ​ക്കേ​സ് പ്ര​തി​യാ​യ മൂ​ര്യാ​ട്ടെ അ​ണ്ണേ​രി വി​പി​നി (32) നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​മി​ല്ലെ​ന്ന് സൂ​ച​ന ല​ഭി​ച്ച​ത്. എ​ങ്കി​ലും 14 ദി​വ​സം വി​പി​ൻ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ജ​യി​ലി​ൽ കൊ​ണ്ടു​വ​രു​ന്ന സ​മ​യം പ​നി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഭേ​ദ​മാ​യി. എ​ങ്കി​ലും നി​രീ​ക്ഷ​ണം തു​ട​രും . ക​ഴി​ഞ്ഞ ദി​വ​സം കൂ​ത്തു​പ​റ​മ്പ് സി​ഐ എം.​പി. ആ​സാ​ദും സം​ഘ​വു​മാ​ണ് വി​പി​നി നെ ​പി​ടി​കൂ​ടു​ന്ന​ത്. കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ജ​യി​ലി​ലെ നി​രീ​ക്ഷ​ണ സെ​ല്ലി​ലാ​ണ് വി​പി നു​ള്ള​ത്. ഇ​യാ​ൾ മും​ബൈ​യി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് നി​രീ​ക്ഷ​ണ സെ​ല്ലി​ലാ​ക്കി​യ​ത്. ആ​ദ്യം മ​റ്റു ത​ട​വു​കാ​ർ​ക്കൊ​പ്പം വി​പി​നി​നെ പാ​ർ​പ്പി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.
2007 ൽ ​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ മൂ​ര്യാ​ട് അ​യോ​ധ്യ​ന​ഗ​റി​ലെ പ്ര​മോ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ വി​പി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ജ​നു​വ​രി 30 നാ​ണ് ഇ​യാ​ൾ പ​രോ​ളി​ലി​റ​ങ്ങി. പ​രോ​ൾ കാ​ലാ​വ​ധി ഈ ​മാ​സം 16ന് ​അ​വ​സാ​നി​ച്ചി​ട്ടും ഇ​യാ​ൾ ജ​യി​ലി​ൽ തി​രി​ച്ച് ഹാ​ജ​രാ​യി​രു​ന്നി​ല്ല. വി​പി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ഭാ​ര്യ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ത​ട​വു​കാ​ര​നാ​യ വി​പി​ൻ തി​രി​ച്ചെ​ത്താ​തി​നാ​ൽ ഇ​യാ​ളെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടും പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ മും​ബൈ​യി​ലേ​ക്ക് മു​ങ്ങി​യ​താ​യി സൂ​ച​ന ല​ഭി​ച്ചു. മും​ബൈ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച രാ​ത്രി കൂ​ത്തു​പ​റ​മ്പി​ൽ വ​ച്ചാ​ണ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടു​ന്ന​ത്.