ക​ര്‍​ഫ്യൂ ഏ​റ്റെ​ടു​ത്ത് ജ​നം; വി​ജ​ന​ം നാ​ടും ന​ഗ​ര​വും
Monday, March 23, 2020 1:10 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ് -19 വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​ത ക​ര്‍​ഫ്യൂ ഏ​റ്റെ​ടു​ത്ത് ക​ണ്ണൂ​ര്‍ ജ​ന​ത​യും. നാ​ടും ന​ഗ​ര​വും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വി​ജ​ന​മാ​യി​രു​ന്നു.

ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ പോ​ലും ഇ​രു​ച​ക്ര​മ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം നി​ര​ത്തി​ല്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ ഗ​ള്‍​ഫി​ല്‍ നി​ന്ന​ട​ക്കം വ​രു​ന്ന​വ​രു​ടെ​യ​ട​ക്കം അ​പൂ​ര്‍​വം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നി​ര​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്.

ക​ണ്ണൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള 104 ഷെ​ഡ്യൂ​ളു​ക​ളും ത​ല​ശേ​രി, പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​ക​ളി​ലെ ഷെ​ഡ്യൂ​ളു​ക​ളും റ​ദ്ദു ചെ​യ്തി​രു​ന്നു. പൊ​തു​ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ക​ര്‍​ഫ്യൂ​വി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും ഓ​ടി​യി​ല്ല.

ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി സ്റ്റേ ​ചെ​യ്ത സ​ര്‍​വീ​സു​ക​ള​ട​ക്കം കെ​എ​സ് ആ​ര്‍​ടി​സി ബ​സു​ക​ളെ​ല്ലാം ഡി​പ്പോ​യി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു. അ​ത്യാ​വ​ശ്യ​ത്തി​നാ​യി ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ ചി​ല​ര്‍ കു​ടി​വെ​ള്ളം പോ​ലും കി​ട്ടാ​തെ വ​ല​ഞ്ഞു.

ഏ​തു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ജ​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി​രു​ന്ന ജ​യി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വും ഇ​ന്ന​ലെ ഉ​ണ്ടാ​യി​ല്ല. ച​പ്പാ​ത്തി, ബി​രി​യാ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ​വും വി​ത​ര​ണ​വും ഒ​രു ദി​വ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​ച്ച​താ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ട് ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

ജ​യി​ല്‍ ഭ​ക്ഷ​ണ​മി​ല്ലാ​ത്ത​ത് അ​തു പ്ര​തീ​ക്ഷി​ച്ച് ടൗ​ണി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി. ഹോ​ട്ട​ല​ട​ക്ക​മു​ള്ള ക​ട​ക​മ്പോ​ള​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ജ​ന​സാ​ന്നി​ധ്യ​വും എ​ങ്ങും ഇ​ല്ലാ​യി​രു​ന്നു.

പോ​ലീ​സ് നീ​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു. പൂ​ഴ്ത്തി​വ​യ്പും ക​രി​ച്ച​ന്ത​യും ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യും വ്യാ​പ​ക​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ജ​ന​താ ക​ർ​ഫ്യൂ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​പ്പോ​ൾ കാ​സ​ർ​ഗോ​ഡും മു​ന്പൊ​രു ഹ​ർ​ത്താ​ലി​ൽ പോ​ലും കാ​ണാ​ത്ത​വി​ധം നി​ശ്ച​ല​മാ​യി. ഗ്രാ​മ-​ന​ഗ​ര​ഭേ​ദ​മെ​ന്യേ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ അ​ട​ക്ക​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു.

അ​പൂ​ർ​വം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും ഏ​താ​നും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. കോ​വി​ഡ് ഭീ​ഷ​ണി ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​വ​രെ പോ​ലീ​സ് തി​രി​ച്ച​യ​ച്ചു. ച​ര​ക്കു​ലോ​റി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

ക​ർ​ഫ്യൂ​വി​ൽ മാ​ഹി മേ​ഖ​ല​യും വി​ജ​ന​മാ​യി. പെ​ട്രോ​ൾ​പ​മ്പു​ക​ളും മ​ദ്യ​ശാ​ല​ക​ളു​മ​ട​ക്കം മു​ഴു​വ​ൻ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു.