പൈ​പ്പ് ലൈ​ൻ പൊ​ട്ടി പ​തി​ന​ഞ്ചി​ൽപ്പടി​യി​ൽ റോ​ഡ് ത​ക​ർ​ന്നു
Saturday, March 21, 2020 11:56 PM IST
ചി​​ങ്ങ​​വ​​നം: വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ പ്ര​​ധാ​​ന പൈ​​പ്പ് ലൈ​​ൻ പൊ​​ട്ടി പ​​തി​​ന​​ഞ്ചി​​ൽപ്പ​​ടി​​യി​​ൽ റോ​​ഡ് ത​​ക​​ർ​​ന്നു.

അ​​തി​​ശ​​ക്തി​​യാ​​യി പൊ​​ട്ടി​​യൊ​​ഴു​​കി​​യ വെ​​ള്ളം സ​​മീ​​പ​​ത്തെ മൂ​​ന്നു വീ​​ടു​​ക​​ളി​​ലും, തൊ​​ട്ട​​ടു​​ത്ത പ്ര​​സി​​ലും ഇ​​ര​​ച്ചു ക​​യ​​റി ല​​ക്ഷ​​ങ്ങ​​ളു​​ടെ നാ​​ശ​​ന​​ഷ്ട​വും റോ​​ഡി​​ൽ രൂ​​പ​​പ്പെ​​ട്ട കു​​ഴി​​യി​​ൽ വീ​​ണ് സ​​മീ​​പ​​വാ​​സി​​യാ​​യ യു​​വാ​​വി​​ന്‍റെ കാ​​ലി​​നു പ​​രിക്കും ഉണ്ടാക്കി.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മൂ​​ന്നി​​നു പാ​​ക്കി​​ൽ മു​​ള​​ങ്കു​​ഴ റോ​​ഡി​​ൽ പ​​തി​​ന​​ഞ്ചി​​ൽ പ​​ടി​​യി​​ലാ​​ണ് പൈ​​പ്പ് ലൈ​​ൻ പൊ​​ട്ടി​​യ​​ത്. പൈ​​പ്പ് പൊ​​ട്ടി​​യ​​തോ​​ടെ അ​​തി​​ശ​​ക്ത​​മാ​​യി വെ​​ള്ളം ചീ​​റ്റി​​യ​​തോ​​ടെ റോ​​ഡി​​ൽ ഒ​​രാ​​ൾ താ​​ഴ്ച​​യോ​​ളം കു​​ഴി​​യും റോ​​ഡ് ഉ​​യ​​ർ​​ന്ന് പൊ​​ങ്ങി മ​​ധ്യ​​ഭാ​​ഗം വ​​രെ വി​​ള്ള​​ലും രൂ​​പ​​പ്പെ​​ട്ടു. വെ​​ള്ള​​ത്തി​​ന്‍റെ കു​​ത്തൊ​​ഴു​​ക്കി​​ൽ സ​​മീ​​പ​​ത്തെ അ​​ശോ​​ക പ്ര​​സി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ ല​​ക്ഷ​​ങ്ങ​​ളു​​ടെ നാ​​ശ​​ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യ​​ത്. പ​​ണി തീ​​ർ​​ത്തു​​വ​​ച്ചി​​രു​​ന്ന റി​​ക്കാ​​ർ​​ഡ് ബു​​ക്ക്, ര​​ജി​​സ്റ്റ​​റു​​ക​​ൾ, ബി​​ൽ​​ബു​​ക്കു​​ക​​ൾ, ബോ​​ർ​​ഡു​​ക​​ൾ, മോ​​ട്ടോ​​ർ തു​​ട​​ങ്ങി​​യ സാ​​ധ​​ന​​ങ്ങ​​ൾ വെ​​ള്ളം ക​​യ​​റി ന​​ശി​​ച്ച​​താ​​യി പ്ര​​സ് ഉ​​ട​​മ അ​​ജു കാ​​വു​​ങ്ക​​മൂ​​ല​​യി​​ൽ പ​​റ​​ഞ്ഞു.

സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്ന് അ​​തു​​വ​​ഴി വ​​രി​​ക​​യാ​​യി​​രു​​ന്ന മു​​ൻ ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​ർ അ​​നീ​​ഷ് വ​​ര​​ന്പി​​ന​​കം വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വി​​വ​​രം അ​​റി​​യി​​ച്ചു. മു​​ൻ​​പും ഇ​​തി​​ന് സ​​മീ​​പ​​ത്താ​​യി പൈ​​പ്പ് ലൈ​​ൻ പൊ​​ട്ടി​​യ​​തി​​നെ തു​​ട​​ർ​​ന്ന് സ​​മീ​​പ​​ത്തെ നി​​ര​​വ​​ധി വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യി​​രു​​ന്നു.