ക​ണ്ണൂ​രി​ല്‍ മൂ​ന്നു പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ ബാ​ധ; 5172 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, March 21, 2020 11:54 PM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ പു​തു​താ​യി മൂ​ന്നു പേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ദു​ബാ​യി​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ണൂ​ര്‍ മ​ര​ക്കാ​ര്‍​ക​ണ്ടി, കൂ​ത്തു​പ​റ​മ്പ് നീ​ര്‍​വേ​ലി, ക​തി​രൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഒ​രാ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ല്‍ മ​ര​ക്കാ​ര്‍​ക​ണ്ടി, ക​തി​രൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ ക​രി​പ്പൂ​ര്‍ വ​ഴി​യും നീ​ര്‍​വേ​ലി സ്വ​ദേ​ശി ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​മാ​ണ് എ​ത്തി​യ​ത്. മ​ര​ക്കാ​ര്‍​ക​ണ്ടി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ള്‍ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​ണ്. മ​ര​ക്കാ​ര്‍​ക​ണ്ടി ഭാ​ര്യ​വീ​ടാ​ണ്. ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ ശേ​ഷം മ​ര​ക്കാ​ര്‍​ക​ണ്ടി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഫ​റോ​ക്കി​ലെ​ത്തി​യ ഇ​ദ്ദേ​ഹം ട്രെ​യി​ന്‍ മാ​ര്‍​ഗ​മാ​ണ് ക​ണ്ണൂ​രി​ലെ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ള്‍ 19നും ​മ​റ്റു ര​ണ്ടു പേ​ര്‍ 18നു​മാ​ണ്എ​ത്തി​യ​ത്. മൂ​വ​രു​ടെ​യം റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്തി​വ​രി​ക​യാ​ണ്.

മൂ​ന്നുപേ​ര്‍​ക്കു കൂ​ടി കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്നും ജ​ന​ങ്ങ​ള്‍ സ്വ​യം അ​ച്ച​ട​ക്കം പാ​ലി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​വി. സു​മേ​ഷ്, ഡി​എം​ഒ ഡോ. ​കെ. നാ​രാ​യ​ണ നാ​യി​ക് തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു പേ​ര്‍​ക്കു പു​റ​മെ, കോ​വി​ഡ് 19 ബാ​ധ സം​ശ​യി​ക്കു​ന്ന 19 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളജി​ലും​ എ​ട്ടു പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 11 പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

5172 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ​യാ​യി 143 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ നാ​ലെ​ണ്ണ​ത്തി​ന്‍റെ ഫ​ലം പോ​സി​റ്റീ​വും 128 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വു​മാ​ണ്. 11 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ശ​നി​യാ​ഴ്ച ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 11 വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 634 യാ​ത്ര​ക്കാ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ക​ണ്ണൂ​ര്‍, ത​ല​ശേ​രി, പ​യ്യ​ന്നൂ​ര്‍, പ​ഴ​യ​ങ്ങാ​ടി, ക​ണ്ണ​പു​രം റെ​യി​ല്‍​വേ ​സ്റ്റേ​ഷ​നു​ക​ളി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നും വ​ന്ന യാ​ത്ര​ക്കാ​രെ സ്‌​ക്രീ​നിം​ഗി​ന്് വി​ധേ​യ​രാ​ക്കു​ക​യും ചെ​യ്തു.