കോ​വി​ഡ് ബാ​ധി​ത​രെ പ​രി​ശോ​ധി​ച്ച നാ​ല് ഡോ​ക്ട​ർ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, March 21, 2020 11:53 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച നാ​ല് ഡോ​ക്ട​ർ​മാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രെ​യും ര​ണ്ട് ഗ​വ.​ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രെ​യു​മാ​ണ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ക്കി​യ​ത്. ഇ​തി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​ർ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ള​നാ​ട് സ്വ​ദേ​ശി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഒ​രാ​ഴ്ച​യോ​ള​മാ​യി ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ മ​തി​യാ​യ സം​വി​ധാ​ന​മി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.