ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍​ക്കും ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍​ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം
Saturday, March 21, 2020 11:53 PM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ ബ്രേ​ക്ക് ദ ​ചെ​യി​ന്‍ കാ​മ്പ​യി​ന്‍ ജി​ല്ല​യി​ലെ ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. എ​ഡി​എം ഇ.​പി. മേ​ഴ്‌​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ളു​ടെ​യും ബാ​ര്‍​ബ​ര്‍ ഷോ​പ്പ്, ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ഉ​ട​മ​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് അ​വ​രു​ടെ സ്ഥ​ല​മു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നോ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നോ മ​ട​ങ്ങി​യെ​ത്തി​യ​വ​രെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി തി​രി​ച്ച​യ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു.
ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍, ബാ​ര്‍​ബ​ര്‍ ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സി​യു​ടെ ഉ​പ​യോ​ഗം കു​റ​ച്ച് പ​ര​മാ​വ​ധി വാ​യുസ​ഞ്ചാ​രം ഉ​റ​പ്പു​ള്ള മു​റി​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണം. ജീ​വ​ന​ക്കാ​ര്‍ ഇ​ട​യ്ക്കി​ടെ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യോ കൈ​ക​ള്‍ സോ​പ്പോ ഹാ​ന്‍​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യും വേ​ണം. ഉ​പ​ഭോ​ക്താ​വു​മാ​യി മു​ഖാ​മു​ഖം വ​രു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ബ്യൂ​ട്ടീ​ഷ​ന്‍ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്ക​ണം.

ജോ​ലി​ക്കി​ടെ കൈ ​കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്ക​രു​ത്. ഉ​പ​ഭോ​ക്താ​വി​രു​ന്ന ക​സേ​ര, ഉ​പ​യോ​ഗി​ച്ച് മ​റ്റു​ വ​സ്തു​ക്ക​ള്‍ എ​ന്നി​വ ബ്ലീ​ച്ചിം​ഗ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് യ​ഥാ​സ​മ​യം ത​ന്നെ വൃ​ത്തി​യാ​ക്ക​ണം.