ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍: മേ​യ​ര്‍​ക്കെ​തി​രേ അ​വി​ശ്വാ​സ നീ​ക്ക​വു​മാ​യി എ​ല്‍​ഡി​എ​ഫ്, നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഇ​രു​പ​ക്ഷ​വും
Saturday, March 21, 2020 11:53 PM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ഗേ​ഷി​നെ​തി​രേ അ​വി​ശ്വാ​സം വി​ജ​യി​ച്ച​തോ​ടെ മേ​യ​ര്‍​ക്കെ​തി​രേയും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ ഒ​രു​ങ്ങി എ​ല്‍​ഡി​എ​ഫ്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടു​ത്ത​ദി​വ​സം തീ​രു​മാ​ന​മു​ണ്ടാ​കും. ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ല്‍ മേ​യ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​താ​ണ് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​യെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്‍.​ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​യെ മു​ന്ന​ണി തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നി​ടെ, ഇ​ന്ന​ലെ ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗം സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ചു.

അ​വി​ശ്വാ​സ​പ്ര​മേ​യ ച​ര്‍​ച്ച​യ്ക്കി​ടെ വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ​യു​ണ്ടാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​രു​പ​ക്ഷ​വും. ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. നേ​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള വാ​ക്‌​പോ​രും തു​ട​രു​ക​യാ​ണ്. വ​നി​താ അം​ഗ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍ തൈ​ക്ക​ണ്ടി മു​ര​ളീ​ധ​ര​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തൈ​ക്ക​ണ്ടി മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ര്‍​ശം ജി​ല്ലാ ക​ള​ക്ട​ര്‍ നേ​രി​ട്ട് കേ​ട്ട​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മോ​യെ​ന്ന് അ​റി​ഞ്ഞ​ശേ​ഷം ഭാ​വി പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ലെ ടി.​ഒ.​മോ​ഹ​ന​ന്‍ പ​റ​ഞ്ഞു. മു​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ഗേ​ഷ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​ഒ.​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യ​ഥാ​ക്ര​മം എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ വി.​ജി.​വി​നീ​ത, മു​ന്‍ മേ​യ​ര്‍ ഇ.​പി.​ല​ത എ​ന്നി​വ​രും ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്‍.​ബാ​ല​കൃ​ഷ്ണ​നും ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.