യു​ഡി​എ​ഫി​ല്‍ വി​ള്ള​ല്‍
Saturday, March 21, 2020 11:53 PM IST
ക​ണ്ണൂ​ര്‍: കോ​ര്‍​പ​റേ​ഷ​നി​ല്‍ ലീ​ഗ് അം​ഗം കെ.​പി.​എ. സ​ലീ​മി​ന്‍റെ പി​ന്തു​ണ​യോ​ടെ ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ഗേ​ഷി​നെ​തി​രാ​യ എ​ല്‍​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തോ​ടെ യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ്-​ലീ​ഗ് ഭി​ന്ന​ത ശ​ക്ത​മാ​യി. ലീ​ഗി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്‌​ന​മാ​ണ് ലീ​ഗ് കൗണ്‍​സി​ല​റെ എ​ല്‍​ഡി​എ​ഫി​നൊ​പ്പം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ ് ആ​രോ​പി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​ക്ക​ക​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ലീ​ഗ് നേ​തൃ​ത്വ​ത്തി​നു​ണ്ടാ​യ വീ​ഴ്ച​യാ​ണ് സ​ലീ​മി​ന്‍റെ കൂ​റു​മാ​റ്റ​മെ​ന്നു പി.​കെ. രാ​ഗേ​ഷ് തു​റ​ന്ന​ടി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

രാ​ഗേ​ഷി​നെ​തി​രാ​യ സ​ലീ​മി​ന്‍റെ നി​ല​പാ​ടി​ല്‍ ലീ​ഗി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മൗ​നാ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നെ​ന്നും രാ​ഗേ​ഷ് പ​ക്ഷം ആ​രോ​പി​ക്കു​ന്നു. ഇ​തേ അ​ഭി​പ്രാ​യം കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നും ഉ​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ്- ലീ​ഗ് ചേ​രി​പ്പോ​ര് കൂ​ടു​ത​ല്‍ ശ​ക്ത​മാ​യേ​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന​ക​ത്തുനി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന.

പി.​കെ. രാ​ഗേ​ഷ് ഡ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​ല്‍ ലീ​ഗി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. പി.​കെ. രാ​ഗേ​ഷി​നെ ഇ​ട​തു പാ​ള​യ​ത്തി​ല്‍നി​ന്ന് തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ നീ​ക്കം ന​ട​ന്ന​പ്പോ​ഴും കീ​റാ​മു​ട്ടി​യാ​യി നി​ന്ന​ത് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​മാ​യി​രു​ന്നു. അ​ധി​കാ​ര കൈ​മാ​റ്റം വ​രു​മ്പോ​ള്‍ മേ​യ​ര്‍ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​നാ​ണെ​ങ്കി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നം ത​ങ്ങ​ള്‍​ക്ക് വേ​ണ​മെ​ന്നാ​യി​രു​ന്നു ലീ​ഗ് നി​ല​പാ​ട്.