വി​ദേ​ശ​ത്തു​നി​ന്ന് ബം​ഗ​ളൂ​രു വ​ഴി​യെ​ത്തി​യ 12 പേ​രെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി
Saturday, March 21, 2020 11:53 PM IST
ഇ​രി​ട്ടി: വി​ദേ​ശ​ത്തു​നി​ന്ന് ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി കൂ​ട്ടു​പു​ഴ​യി​ലെ​ത്തി​യ 12 പേ​രെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഗ​ൾ​ഫി​ൽ​നി​ന്ന് ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രാ​യ 12 അം​ഗ സം​ഘം ട്രാ​വ​ല​ർ മാ​ർ​ഗം കൂ​ട്ടു​പു​ഴ​യി​ലെ​ത്തി​യ​ത്. കൂ​ട്ടു​പു​ഴ ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റി​ലെ​ത്തി​യ സം​ഘം ലൈ​ൻ ബ​സി​ൽ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ​ത്തു​ക​യാ​യി​രു​ന്നു. ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന​ത്തി​ന് പെ​ർ​മി​റ്റ് എ​ടു​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റി​ലെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​വ​ർ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റി​ൽ​നി​ന്ന് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലേ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം ലൈ​ൻ​ബ​സി​ൽ വ​ന്നി​റ​ങ്ങി​യ​താ​യും ഇ​ത് പൊ​തു​യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മൂ​ന്നു മ​ണി​ക്കൂ​റോ​ളം കി​ളി​യ​ന്ത​റ ചെ​ക്ക്പോ​സ്റ്റി​ൽ കാ​ത്തി​രു​ന്ന​ശേ​ഷ​മാ​ണ് ആ​ബു​ല​ൻ​സെ​ത്തി ഇ​വ​രെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. യാ​ത്ര​ക്കാ​ർ ലൈ​ൻ​ബ​സി​ൽ ക​യ​റി​യ സാ​ഹ​ച​ര്യ​വും ചെ​ക്ക്പോ​സ്റ്റി​ൽ​നി​ന്ന് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും സു​ര​ക്ഷാ​വീ​ഴ്ച​യാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.