ക​ശു​വ​ണ്ടി കർഷക​രെ സ​ഹാ​യി​ക്കാ​ൻ അ​ട​യ​ന്ത​ര ന​ട​പ​ടി വേണം: പി.​ടി. ജോ​സ്
Saturday, March 21, 2020 11:52 PM IST
ക​ണ്ണൂ​ർ: ക​ശു​വ​ണ്ടി കർഷക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ജോ​സ്.
കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​രി​ക്കു​ന്ന ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ അ​ല്പം ആ​ശ്വാ​സം പ​ക​രു​ന്ന​ത് ഇ​പ്പോ​ൾ വി​ള​വെ​ടു​ക്കു​ന്ന ക​ശു​വ​ണ്ടി​യി​ലൂ​ടെ​യാ​ണ്. വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച​പ്പോ​ൾ ഒ​രു കി​ലോയ്​ക്ക് 125 രൂ​പ ല​ഭി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ 90 രൂ​പ​യാ​യി കു​റ​ഞ്ഞു.
എ​ടു​ത്ത ക​ശു​വ​ണ്ടി കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ക​ശു​വ​ണ്ടി വാ​ങ്ങാ​നും ക​ച്ച​വ​ട​ക്കാ​ർ മ​ടി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ കി​ട്ടു​ന്ന വി​ല​യ്ക്ക് ക​ശു​വ​ണ്ടി വി​ൽ​ക്കാ​ൻ കൃ​ഷി​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു.
ക്രൂ​ര​മാ​യ ചൂ​ഷ​ണ​ത്തി​നാ​ണ് ക​ശു​വ​ണ്ടി കർഷക​ർ വി​ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പു​വ​രു​ത്താ​നും ഇ​റ​ക്കു​മ​തി ക​ശു​വ​ണ്ടി​യെ ആ​ശ്ര​യി​ക്കു​ന്ന സ​ർ​ക്കാ​ർ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഗ്രേ​ഡു​ള്ള കേ​ര​ള​ത്തി​ലെ ക​ശു​വ​ണ്ടി സം​ഭ​രി​ക്കാ​നോ കൃ​ഷി​ക്കാ​ർ​ക്കു മ​തി​യാ​യ വി​ല ഉ​റ​പ്പു​വ​രു​ത്താ​നോ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.