മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യി​ൽ സൗ​ജ​ന്യ ടെ​ലി-​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ
Saturday, March 21, 2020 11:52 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ്-19​ ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ർ​സി​സി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​വ​ർ, ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ക്കാ​ർ​ക്ക് ആ​ർ​സി​സി​യി​ലെ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രു​മാ​യി ക​ണ്ണൂ​ർ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യി​ൽനി​ന്ന് സൗ​ജ​ന്യ ടെ​ലി-​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ക്കും.
മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​ടെ 0497 2705309 എ​ന്ന ഫോ​ൺ ന​ന്പ​റി​ൽ രാ​വി​ലെ വി​ളി​ച്ച് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ർ​സി​സി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് ആ ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞോ അ​ടു​ത്ത പ്ര​വൃ​ത്തി ദി​വ​സ​മോ വി​ദ​ഗ്ധ ടെ​ലി-​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.