നി​യ​ന്ത്ര​ണം ലം​ഘി​ച്ചു തു​റ​ന്ന 13 ക​ട​ക​ള്‍​ക്കെ​തി​രേ കേ​സ്
Saturday, March 21, 2020 11:52 PM IST
കാ​സ​ര്‍​ഗോ​ഡ്: കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ലം​ഘി​ച്ച ഉ​ട​മ​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഐ​പി​സി സെ​ക്‌​ഷ​ന്‍ 269, കെ​പി ആ​ക്ട് 118 എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സ്. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ 11 ക​ട​ക​ള്‍ ക​ള​ക്ട​ര്‍ നേ​രി​ട്ടെ​ത്തി അ​ട​പ്പി​ച്ചു. നി​ര്‍​ദേ​ശം ലം​ഘി​ച്ച രാ​ജ​പു​ര​ത്തെ​യും ഹൊ​സ്ദു​ര്‍​ഗി​ലെ​യും ഓ​രോ ക​ട​ക​ള്‍ വീ​തം പോ​ലീ​സ് അ​ട​പ്പി​ച്ചു ഇ​വ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു അ​റി​യി​ച്ചു. ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​വൂ. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന ക​ട​ക​ള്‍​ക്ക് ഇ​തി​ല്‍ ഇ​ള​വു​ണ്ട്.