സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Saturday, March 21, 2020 11:52 PM IST
ക​ണ്ണൂ​ര്‍: കൊ​റോ​ണ ഭീ​തി ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ദ​ന്താ​ശു​പ​ത്രി​ക​ള്‍, ക​ണ്ണാ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങി​യ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ രോ​ഗി​ക​ളു​ടെ​യും സ​ന്ദ​ര്‍​ശ​ക​രു​ടെ​യും എ​ണ്ണം നി​യ​ന്ത്രി​ക്കാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ക്ലി​നി​ക്കു​ക​ളി​ല്‍ രോ​ഗി​ക​ള്‍ ഒ​ന്നി​ച്ചെ​ത്തു​ന്ന​ത് ത​ട​യാ​ന്‍ കൃ​ത്യ​മാ​യ അ​പ്പോ​യി​ന്റ്മെ​ന്റ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം. പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് കൃ​ത്യ​മാ​യി സ​മ​യം മു​ന്‍​കൂ​ട്ടി അ​നു​വ​ദി​ച്ച് അ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാന്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​രി​പ്പി​ട​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.