ജി​ല്ല​യി​ലെ ടെ​ക്‌​സ്‌​റ്റൈ​ൽ​സ് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടും
Saturday, March 21, 2020 11:52 PM IST
ക​ണ്ണൂ​ർ: കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ൽനി​ന്ന് കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നു​മാ​യി കേ​ര​ളം ടെ​ക്‌​സ്‌​റ്റൈ​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്നു മു​ത​ൽ 31 വ​രെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ടെ​ക്‌​സ്‌​റ്റൈ​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല. ഈ ​ദി​വ​സ​ങ്ങ​ൾ അ​വ​ധി​യാ​യി ക​രു​തി മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ഇ​തു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​പി. അ​ബ്ദു​ൽ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​മ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ കെ.​എം. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.