നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ആ​റ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു
Saturday, March 21, 2020 11:52 PM IST
ക​ണ്ണൂ​ര്‍: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ല്‍ ആ​റ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ള്‍ ന​ട​ത്തി​യ​തി​നും പ​ള്ളി​ക​ളി​ല്‍ ജു​മാ ച​ട​ങ്ങു​ക​ള്‍ ന​ട​ത്തി​യ​തി​നും ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രേ​യാ​ണ് കേ​സ്.
ത​ളി​പ്പ​റ​മ്പ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തൃ​ച്ചം​ബ​രം ശ്രീ ​കൃ​ഷ്ണ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ ക്കെ​തി​രെ​യാ​ണ് ഒ​രു കേ​സ്. മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ലോ​ട്ടു​പ​ള്ളി ജു​മാ​മ​സ്ജി​ദി​ലും 19ാം മൈ​ല്‍ ജു​മാ​മ​സ്ജി​ദി​ലും 200 ഓ​ളം ആ​ള്‍​ക്കാ​ര്‍ കൂ​ട്ടം കൂ​ടി ച​ട​ങ്ങു​ക​ള്‍​ക്ക് പ​ങ്കെ​ടു​ത്ത​തി​ന് ര​ണ്ടു കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
പി​ലാ​ത്ത​റ ബ​ദ​ര്‍ ജു​മാ മ​സ്ജി​ദ്, ഇ​രി​ട്ടി ജു​മാ മ​സ്ജി​ദ്, ശി​വ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ടി ച​ട​ങ്ങ് ന​ട​ത്തി​യ​തി​നും പ​ള്ളി ഖ​ത്തീ​ബി​നെ​തി​രെ​യും പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു മ​നു​ഷ്യ ജീ​വ​ന് അ​പാ​യ​ക​ര​മാ​യ രോ​ഗ​ത്തി​ന്‍റെ പ​ക​ര്‍​ച്ച വ്യാ​പി​പ്പി​ക്കാ​നി​ട​യു​ള്ള വി​ധം ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​വാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ഉ​പേ​ക്ഷാ​പൂ​ര്‍​വം സൃ​ഷ്ട്ടി​ച്ചു ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ഭാ​ര​വാ​ഹി​ക​ള്‍​ക്ക് നേ​ര​ത്തെ ത​ന്നെ പോ​ലീ​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. കൂ​ടാ​തെ ആ​ള്‍​ക്കാ​ര്‍ കൂ​ട്ടം കൂ​ടി​നി​ല്‍​ക്ക​രു​തെ​ന്ന് മൈ​ക്ക് അ​നൗണ്‍​സ്‌​മെ​ന്‍റ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു