സ​ർ​ക്കാ​ർ ഇ​നി​യെ​ങ്കി​ലും ക​ണ്ണു​തു​റ​ക്ക​ണം; മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി
Saturday, March 21, 2020 11:52 PM IST
ഇ​രി​ട്ടി: ഇ​റ്റ​ലി​യി​ല്‍ സം​ഭ​വി​ച്ച മ​ഹാ​ദു​ര​ന്തം കേ​ര​ള​ത്തി​ല്‍ സം​ഭ​വി​ക്കാ​ന്‍ ഇ​ട​യാ​ക​രു​തെ​ന്ന് മ​ദ്യ​വി​രു​ദ്ധ സം​യു​ക്ത സ​മി​തി. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ​വും സാ​മൂ​ഹ്യ-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​നു​ഷ്യ​സ്‌​നേ​ഹി​ക​ളും നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബാ​റു​ക​ളും ബി​വ​റേജു​ക​ളും അ​ട​ച്ചി​ടാ​ന്‍ ത​യാ​റാ​കാ​ത്ത സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ല്‍ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. അ​ച്ഛ​ന്‍ പോ​കു​ന്ന ബാ​ര്‍ അ​ട​യ്ക്കാ​തെ കു​ട്ടി​ക​ള്‍ പോ​കു​ന്ന സ്‌​കൂ​ള്‍ അ​ട​ച്ചി​ട്ടെ​ന്തു​കാ​ര്യ​മെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നീ​തി​പീ​ഠ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ളും ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ, കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി, കേ​ര​ള​പ്ര​ദേ​ശ് ഗാ​ന്ധി​ദ​ര്‍​ശ​ന്‍, കേ​ര​ള​പ്ര​ദേ​ശ് ക​ണ്‍​സ്യൂ​മ​ര്‍ ഫോ​റം, മ​ല​ബാ​ര്‍ പ​രി​സ്ഥി​തി ഫോ​റം, സ​ര്‍​വോ​ദ​യം, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫോ​റം, ഗാ​ന്ധി പീ​സ് മി​ഷ​ന്‍, ഉ​പ​ഭോ​ക്തൃ​സ​മി​തി, ല​ഹ​രി നി​ര്‍​മാ​ര്‍​ജ​ന സ​മി​തി, കേ​ര​ള സാ​ഹി​ത്യ​വേ​ദി, ഏ​ക​താ പ​രി​ഷ​ത്ത്, വി​മെ​ന്‍​സ് വോ​യ്സ്, കേ​ര​ള​പ്ര​ദേ​ശ് വ​നി​താ ഗാ​ന്ധി​ദ​ര്‍​ശ​ന്‍ വേ​ദി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ല്‍, ഡോ. ​ജോ​സ്‌​ലെ​റ്റ് മാ​ത്യു, ആ​ന്‍റ​ണി മേ​ല്‍​വെ​ട്ടം, മാ​ര്‍​ഗ​ര​റ്റ് മാ​ത്യു, റോ​സി​ലി കാ​രി​ക്ക​ക്കു​ന്നേ​ല്‍, കെ.​പി.​ആ​ര്‍. നാ​ഥ്, ഐ.​സി.​മേ​രി, രാ​ജ​ന്‍ തി​യ്യ​റാ​ത്, ആ​ര്‍​ട്ടി​സ്റ്റ് ശ​ശി​ക​ല, ദി​നു മൊ​ട്ട​മ്മ​ല്‍, ഉ​മ്മ​ര്‍ വി​ള​ക്കോ​ട്, ഖാ​ദ​ര്‍ മു​ണ്ടേ​രി, സൗ​മി ഇ​സ​ബെ​ല്‍, അ​ബ്ദു​ള്‍ സ​ലാം, അ​സീ​സ്, പ്ര​ഫ. എം.​ജി.​മേ​രി, ലാ​ല്‍​ച​ന്ദ്, കെ.​സ​ര​ള, പി. ​സ​തീ​ഷ് കു​മാ​ര്‍, മ​നോ​ജ് കൊ​റ്റാ​ളി, രാ​ഘ​വ​ന്‍ ക​വി​യൂ​ര്‍, ച​ന്ദ്ര​ന്‍ മു​ണ്ട​ക്കാ​ട്ട്, പി. ​പ​ങ്ക​ജ​വ​ല്ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.