ദുരന്തം തൊട്ടരികിൽ; മാറി നിന്നേ പറ്റൂ!
Saturday, March 21, 2020 11:51 PM IST
കാസർഗോഡ്:19 ന് ​ജി​ല്ല​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ റൂ​ട്ട് മാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു. മാ​ര്‍​ച്ച് 11 ന് ​വെ​ളു​പ്പി​ന് 2.30 ന് ​ദു​ബാ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് 9/344 വി​മാ​ന​ത്തി​ല്‍ രാ​വി​ലെ 7.45 ഓ​ടെ ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ ഇ​യാ​ൾ 12 ന് ​പു​ല​ര്‍​ച്ചെ 3.30 നു​ള്ള മാ​വേ​ലി എ​ക്സ്പ്ര​സി​ലെ എ​സ് 9 ക​മ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ രാ​വി​ലെ ഏ​ഴി​നാ​ണ് കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യ​ത്. റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഓ​ട്ടോ​യി​ല്‍ വീ​ട്ടി​ലെ​ത്തി.

തു​ട​ര്‍​ന്ന് മാ​യി​പ്പാ​ടി​യി​ലു​ള്ള സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ പോ​യി. വൈ​കു​ന്നേ​രം ഗ്രീ​ന്‍​സ്റ്റാ​ര്‍ ക്ല​ബി​ലെ​ത്തി. മാ​ര്‍​ച്ച് 13 ന് ​കു​ട്ടി​ക​ളു​ടെ കൂ​ടെ ഫു​ട്ബോ​ള്‍ ക​ളി​ച്ചു. പി​ന്നീ​ട് എ​രി​യാ​ലി​ലെ ബാ​ര്‍​ബ​ര്‍​ഷോ​പ്പി​ലും ആ​സാ​ദ് ന​ഗ​റി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലും എ​രി​യാ​ല്‍ ജു​മാ മ​സ്ജി​ദി​ലും സി​പി​സി​ആ​ര്‍​ഐ​ക്ക് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലും എ​സ്ബി​ഐ എ​ടി​എ​മ്മി​ലും വൈ​കു​ന്നേ​രം എ​രി​യാ​ല്‍ ഗ്രീ​ന്‍​സ്റ്റാ​ര്‍ ക്ല​ബി​ലും പോ​യി. 14 ന് ​മ​ഞ്ച​ത്ത​ടു​ക്ക​യി​ല്‍ ഒ​രു ക​ല്യാ​ണ​ത്തി​നും രാ​ത്രി 10.06 ന് ​ഉ​ളി​യ​ത്ത​ടു​ക്ക പെ​ട്രോ​ള്‍ പ​മ്പി​ലും രാ​ത്രി 11 ന് ​അ​ഡൂ​രി​ല്‍ ക​ല്യാ​ണ പാ​ര്‍​ട്ടി​യി​ലും പ​ങ്കെ​ടു​ത്തു.

15 ന് ​മ​ഞ്ച​ത്ത​ടു​ക്ക​യി​ലെ ക​ല്യാ​ണച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 16 ന് ​രാ​വി​ലെ ഏ​ഴി​ന് കു​ള​ങ്ങ​ര എ​രി​യാ​ലി​ലെ ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യി​ലും ഉ​ച്ച​യ്ക്ക് 12.15 ന് ​കു​ള​ങ്ങ​ര​യി​ല്‍ മ​ര​ണ​വീ​ട്ടി​ലും രാ​ത്രി ഒ​മ്പ​തി​ന് കാ​സ​ര്‍​ഗോ​ഡ് ന​ഴ്‌​സിം​ഗ് ഹോ​മി​ലും പോ​യി​രു​ന്നു. മാ​ര്‍​ച്ച് 17 ന് ​കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി സാ​മ്പി​ളെ​ടു​ത്തു. 17, 18, 19 ദി​വ​സ​ങ്ങ​ളി​ല്‍ കു​ള​ങ്ങ​ര എ​രി​യാ​ലി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​ഞ്ഞു. 19 ന് ​രാ​വി​ലെ 8.30 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റി.