സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചു ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണം
Saturday, March 21, 2020 11:51 PM IST
കാസർ‌ഗോഡ് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ക​ട​ക​ളും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യു​ള്ള സ​മ​യ​ത്ത് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. നി​ര്‍​ദേ​ശം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വ​യ്പ് തു​ട​ങ്ങി​യ ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളും.

ബാ​ങ്കു​ക​ളെ​ല്ലാം തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണം. അ​ടു​ത്ത ഒ​രാ​ഴ്ച ബാ​ങ്കു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ബാ​ങ്ക് പ്ര​തി​നി​ധി​ക​ളു​ടെ നി​ര്‍​ദേ​ശം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ധ്യ​ക്ഷ​നാ​യ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം അം​ഗീ​ക​രി​ച്ചി​ല്ല. എ​ന്നാ​ല്‍ അ​ടു​ത്ത ര​ണ്ടാ​ഴ്ച പു​തു​താ​യി അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ന്‍ ആ​രും ബാ​ങ്കി​ല്‍ പോ​ക​രു​തെ​ന്ന് യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍ പ​ര​മാ​വ​ധി ഡി​ജി​റ്റ​ലാ​യി ന​ട​ത്ത​ണം. പ​ണ​മി​ട​പാ​ടു​ക​ള്‍​ക്ക് എ​ടി​എം, കാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളെ ആ​ശ്ര​യി​ക്ക​ണം. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ല​ഭി​ക്കു​ന്ന​തുവ​രെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​യ സി​പി​സി​ആ​ര്‍​ഐ, എ​ച്ച്എ​എ​ല്‍, ഭെ​ല്‍ എ​ന്നി​വ അ​ട​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്നു യോ​ഗം തീ​രു​മാ​നി​ച്ചു.

പി​എ​ച്ച്സി​ക​ളി​ലും സി​എ​ച്ച്‌​സി​ക​ളി​ലും എ​ഫ്എ​ച്ച്‌​സി​ക​ളി​ലും ചി​കി​ത്സ ല​ഭി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും എ​ത്ത​രു​തെ​ന്ന് യോ​ഗം അ​ഭ്യ​ര്‍​ത്ഥി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും സാ​ധാ​ര​ണ അ​സു​ഖ​ങ്ങ​ള്‍​ക്ക് ചി​കി​ത്സതേ​ടി കൂ​ടു​ത​ല്‍ പേ​രെ​ത്തു​ന്ന​ത് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്ന സൂ​പ്പ​ര്‍​ മാ​ര്‍​ക്ക​റ്റു​ക​ള്‍, ബ​സാ​റു​ക​ള്‍ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ ​ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ഹാ​ന്‍​ഡ് വാ​ഷും സാ​നി​റ്റ​റൈ​സ​റും ല​ഭ്യ​മാ​ക്ക​ണം. ഇ​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ക്ക​ണം.

സ​ബ് ക​ള​ക്ട​റു​ടെ​യും ആ​ര്‍​ഡി​ഒ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കും. വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ശ​ക്തി​പ്പെ​ടു​ത്തും. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​ര്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ചു പു​റ​ത്തു​സ​ഞ്ച​രി​ച്ചാ​ല്‍ ആ ​വി​വ​രം വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ​സ​മി​തി കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ അ​റി​യി​ക്ക​ണം. ഇ​വ​രെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റും. പോ​ലീ​സ് ബ​ന്ത​വ​സോ​ടെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ലും കാ​ഞ്ഞ​ങ്ങാ​ട് ബ​ല്ല ജി​എ​ച്ച്എ​സ്എ​സി​ലും ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​രെ പാ​ര്‍​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഏ​റ്റെ​ടു​ക്കും. ഈ ​ആ​ശു​പ​ത്രി​ക​ളി​ല്‍ 22 ബെ​ഡു​ക​ള്‍ ഒ​രു​ക്കും. കാ​ഞ്ഞ​ങ്ങാ​ട് കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ അ​ഞ്ച് ബി​എ​സ്എ​ന്‍​എ​ല്‍ ക​ണ​ക്‌​ഷ​നു​ക​ള്‍ ല​ഭ്യ​മാ​ക്കും.

ഇ​തി​ല്‍ മൂ​ന്ന് ഫോ​ണു​ക​ള്‍ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ലേ​ക്ക് വ​രു​ന്ന കോ​ളു​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന​തി​നും ര​ണ്ട് ഫോ​ണു​ക​ള്‍ വാ​ര്‍​ഡ് ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ചോ​ദി​ച്ച​റി​യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കും.

ക​ള​ക്ട​റേ​റ്റി​ലെ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​എ​സ്. സാ​ബു, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​എ.​ടി. മ​നോ​ജ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.