നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി
Saturday, March 21, 2020 11:50 PM IST
കാസർഗോഡ്: വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്ക​പ്പ​ട്ട​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജില്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​വ​രെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കു​ന്ന കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ലേ​ക്കു മാ​റ്റും. കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ബ​ല്ല ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലു​മാ​ണ് പ്ര​ത്യേ​ക കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍ ഒ​രു മു​റി​ക്കു​ള്ളി​ല്‍ ഒ​റ്റ​യ്ക്കു ക​ഴി​യ​ണം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് റ​ഫ​ര്‍ ചെ​യ്യു​ന്ന രോ​ഗി​ക​ള്‍​ക്കാ​യി പെ​രി​യ സി​എ​ച്ച്‌​സി​യി​ല്‍ പ്ര​ത്യേ​ക ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.