ആ​ല​ക്കോ​ട് മേ​ഖ​ല​യി​ല്‍ നാ​ളെമു​ത​ല്‍ ക​ട​ക​ള്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്രം
Saturday, March 21, 2020 11:50 PM IST
ആ​ല​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ല​ക്കോ​ട് മേ​ഖ​ല​യി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെയും പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ ക്ര​മീ​ക​ര​ണം എ​ര്‍​പ്പെ​ടു​ത്തി. 23 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ മാ​ത്ര​മേ ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യു​ള്ളൂ.

പെ​രു​മ്പ​ട​വ് മു​ത​ല്‍ തേ​ര്‍​ത്ത​ല്ലി വ​രെ​യു​ള്ള 17 യൂ​ണി​റ്റു​ക​ളി​ല്‍ ഇ​തു ന​ട​പ്പി​ലാ​ക്കും. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​മാ​ണ്ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​ന്നു​ന​ട​ക്കു​ന്ന ജ​ന​താ ക​ര്‍​ഫ്യൂ​യോ​ട​നു​ബ​ന്ധി​ച്ചു ക​ട​ക​ള്‍ അ​ട​ച്ചു സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യേ​റ്റ് അ​ഭ്യ​ര്‍​ഥി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ മാ​ട്ടേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ണ്‍ പ​ടി​ഞ്ഞാ​ത്ത്, ട്ര​ഷ​റ​ര്‍ റോ​യ് പു​ളി​ക്ക​ന്‍, കെ.​എം. ഹ​രി​ദാ​സ്, പി.​എ. അ​ഗ​സ്റ്റി​ന്‍, ജോ​ണ്‍​സ​ണ്‍ എ​ടാ​ട്ടേ​ല്‍, മ​മ്മു മാ​സ്റ്റ​ര്‍, ജ​നാ​ര്‍​ദ​ന​ന്‍ ഇ​ട​ക്കോം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.