ആ​റ​ളം ഫാ​മി​ൽ മ​ല​മാ​നി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Friday, February 28, 2020 1:25 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ മ​ല​മാ​നി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. പ​ത്താം ബ്ലോ​ക്കി​ലെ കോ​ട്ടി കൃ​ഷ്ണ​നാ​ണ് (44) സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കൃ​ഷ്ണ​നെ പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ല​മാ​നി​ടി​ച്ച് കൃ​ഷ്ണ​ന്‍റെ ക​ഴു​ത്തി​നും കൈ​ക്കും പ​രി​ക്കേ​റ്റ​ത്. റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​രാ​ജ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജം​ഷാ​ദ്, വാ​ച്ച​ർ കു​ട്ട​പ്പ​ൻ എ​ന്നി​വ​രാ​ണ് ക​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.