വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, February 25, 2020 10:21 PM IST
പ​യ്യ​ന്നൂ​ർ: സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വെ​ള്ളൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ പി.​വി. തേ​ജ് (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ക്ലാ​സി​ലെ​ത്തി​യ തേ​ജ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തേ​ജി​നെ ഉ​ട​ൻ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​രി​ങ്കു​ഴി​യി​ലെ കെ. ​ശ്രീ​ജി​ത്ത്-​പി.​വി. സ​ജി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഇ​ന്നു രാ​വി​ലെ 11ന് ​വെ​ള്ളൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം 12 ഓ​ടെ വെ​ള്ളൂ​രി​ൽ സം​സ്ക​രി​ക്കും. സ​ഹോ​ദ​ര​ൻ: ന​വ​തേ​ജ്.