മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റ് പ​ണി​മു​ട​ക്കു​ന്ന പ്ര​ശ്‌​ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം
Saturday, February 22, 2020 1:25 AM IST
ത​ളി​പ്പ​റ​മ്പ്: മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ലി​ഫ്റ്റ് പ​ണി​മു​ട​ക്കു​ന്ന പ്ര​ശ്‌​ന​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം. ലി​ഫ്റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​റി​യാ​ത്ത​വ​ര്‍ നി​ര​ന്ത​ര​മാ​യി ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​താ​ണ് പെ​ട്ടെ​ന്ന് കേ​ടാ​വാ​ന്‍ കാ​ര​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക നി​ല​വി​ലി​ല്ലെ​ങ്കി​ലും വെ​ല്‍​ഫേ​ര്‍ ക​മ്മി​റ്റി​യി​ല്‍​നി​ന്ന് ഫ​ണ്ട് ല​ഭ്യ​മാ​ക്കി ഒ​രു താ​ത്കാ​ലി​ക ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റെ നി​യ​മി​ക്കാ​ന്‍ ഇ​ന്ന​ലെ സ​ബ് ക​ള​ക്ട​ര്‍ എ​സ്. ഇ​ല​ക്യ വി​ളി​ച്ചു​ചേ​ര്‍​ത്ത ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റെ നി​യോ​ഗി​ക്കും. അ​തി​ന് മു​മ്പാ​യി ലി​ഫ്റ്റി​ന്‍റെ എ​ല്ലാ കേ​ടു​പാ​ടു​ക​ളും തീ​ര്‍​ക്കാ​ന്‍ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.