എ​ൻ​ജി​നി​യ​റു​ടെ ഒ​ഴി​വ്
Thursday, February 20, 2020 1:31 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ഹാ​ത്മ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​നു വേ​ണ്ടി അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​റു​ടെ ഒ​ഴി​വി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് അ​ഗ്രി​ക​ൾ​ച്ച​ർ ബി​ടെ​ക് ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ കൂ​ടി സ​മ​ർ​പി​ക്ക​ണം. ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ്, ഇ​രി​ക്കൂ​ർ (പി​ഒ), 670 592 എ​ന്ന വി​ലാ​സ​ത്തി​ൽ 25 നു​ള്ളി​ൽ അ​പേ​ക്ഷ ല​ഭി​ക്ക​ണം. ഫോ​ൺ: 04602257058.