പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി
Friday, February 14, 2020 1:19 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്സ് അ​ഞ്ചാം ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു. ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​ർ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, ആ​ല​ക്കോ​ട് സി​ഐ കെ.​ജെ. വി​നോ​യി, പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ഭ​ട്ട​തി​രി, മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജെ. ​പു​ളി​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​ണ​ക്ക​ര, വാ​ർ​ഡം​ഗം എം.​എം. ഷ​നീ​ഷ്, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജോ​യ​ൽ സോ​ണി ക​മാ​ൻ​ഡ​റും ആ​ൽ​ബി​ന​റ്റ് സി​ബി ജോ​സ​ഫ് സെ​ക്ക​ന്‍ഡ് ഇ​ൻ ക​മാ​ൻ​ഡ​റു​മാ​യി​രു​ന്നു. ഷെ​ർ​മി​യോ ജോ​സ്, റോ​സ് മ​രി​യ സ​ജി എ​ന്നി​വ​ർ പ്ല​റ്റൂ​ണു​ക​ളെ ന​യി​ച്ചു. മി​ക​ച്ച കാേഡ​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സു​നി​ൽ ജോ​സ​ഫ്, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, ബി​ജു സി. ​ഏ​ബ്ര​ഹാം, കെ.​ബി. മ​നു, എം.​യു. ജോ​സ്കു​ട്ടി, ജോ​മോ​ൻ ആ​ഗ​സ്തി, കു​ര്യ​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.