വി​മു​ക്തി ഫു​ട്‌​ബോ​ൾ-2020 സംഘടിപ്പിച്ചു
Friday, February 14, 2020 1:19 AM IST
ത​ളി​പ്പ​റ​മ്പ്: ജീ​വി​ത ല​ഹ​രി കാ​യി​ക ല​ഹ​രി​യി​ലൂ​ടെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ത​ളി​പ്പ​റ​മ്പി​ൽ വി​മു​ക്തി ഫു​ട്‌​ബോ​ൾ-2020 അ​ര​ങ്ങേ​റി. ത​ളി​പ്പ​റ​മ്പ്എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് ത​ളി​പ്പ​റ​മ്പ് ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് കോ​ട്ട​ക്കു​ന്ന് ട​ർ​ഫ് സ്റ്റേ​ഡി​യ​ത്തി​ൽ സ​ർ​ക്കി​ൾ പ​രി​ധി​യി​ലെ പ​ത്ത് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ടാ​ണ് സെ​വ​ൻ​സ് ഫു​ഡ്ബോ​ൾ ടൂ​ർ​ണമെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് ടൂ​ർ​ണമെന്‍റ് ഉ​ദ്‌​ഘാ​ട​നം നി​ർ​വഹി​ച്ചു. ടൂ​ർ​ണ​മെ​ന്‍റിൽ മ​ഡോ​ണ എ​ഫ്‌സി, പ​ട്ടു​വം വിജയിച്ച് ജി​ല്ലാ മ​ത്സ​ര​ത്തി​നാ​യി യോ​ഗ്യ​ത നേ​ടി. കൈ​ര​ളി കൊ​ള​ന്ത റ​ണ്ണറപ്പാ​യി. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​വി.​പ്ര​ഭാ​ക​ര​ൻ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം നി​ർ​വഹി​ച്ചു.​റേ​ഞ്ച് ഓ​ഫീ​സ​ർ ദി​ലീ​പ്, കെ.​പി.​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.