ഇ​ല​ക്‌​ട്രി​ക്ക് കാ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ഐ​ടി​സി വി​ദ്യാ​ർ​ഥി​ക​ൾ
Friday, February 14, 2020 1:19 AM IST
ഇ​രി​ട്ടി: ക​ര​യി​ലും വെ​ള്ള​ത്തി​ലും ഒ​രേ​സ​മ​യം ഓ​ടി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​ല​ക്‌​ട്രി​ക് കാ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി ഐ​ടി​സി വി​ദ്യാ​ർ​ഥി​ക​ൾ. സെ​ൻ​ട്ര​ൽ ടെ​ക്നി​ക്ക​ൽ ട്രെ​യി​നിം​ഗ് ഫൗ​ണ്ടേ​ഷ​നു കീ​ഴി​ൽ ഇ​രി​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രി​ട്ടി ഐ​ടി​സി​യി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്‌ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ല​ക്‌​ട്രി​ക് കാ​ർ ത​ങ്ങ​ളു​ടെ വ​ർ​ക്ക് ഷോ​പ്പി​ൽ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി അ​റി​യി​ച്ച​ത്.
പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ർ​ബ​ൺ മാ​ലി​ന്യ​ങ്ങ​ൾ കു​റ​യ്ക്കു​വാ​നും അ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ളു​മാ​ണ് ത​ങ്ങ​ളെ ഇ​ങ്ങ​നെ​യൊ​രു ആ​ശ​യ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ചി​ല സ്ഥാ​പ​ന​ങ്ങ​ളൊ​ക്കെ പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വൈ​ദ്യു​തോ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന വാ​ഹ​നം ആ​ദ്യ ടെ​സ്റ്റി​ൽ​ത്ത​ന്നെ വി​ജ​യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും വ​ള​രെ ചെ​റി​യ ചെ​ല​വ് മാ​ത്ര​മേ ഇ​തി​നാ​യി​ട്ടു​ള്ളൂ​വെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും മ​റ്റും അ​വ​സ​രം ല​ഭി​ച്ചാ​ൽ നാ​ടി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ ഇ​തു വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്രോ​ജ​ക്‌​ടി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്രി​ൻ​സി​പ്പ​ൽ പ്ര​സാ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ.​എം. ര​ത്‌​നാ​ക​ര​ൻ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​യ പി. ​രാ​ഹു​ൽ, എ. ​നി​ധി​ൻ, എം. ​ജി​ഷ്ണു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.