ബീ​ന അ​ഗ​സ്റ്റി​ന് നി​ർ​മ​ല സ്‌​കൂ​ളി​ൽ സ്വീ​ക​ര​ണം
Thursday, January 30, 2020 1:32 AM IST
പ​യ്യാ​വൂ​ർ: ചെ​ങ്ങ​ന്നൂ​ർ ബോ​ധി​നി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ഭാ​ഷാ​ധ്യാ​പി​ക​യ്ക്കു​ള്ള സം​സ്ഥാ​ന​ത​ല അ​വാ​ർ​ഡ് നേ​ടി​യ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പി​ക ബീ​ന അ​ഗ​സ്റ്റി​ന് സ്‌​കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ.​കെ.​വി. ഫി​ലോ​മി​ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​വി.​സെ​ബാ​സ്റ്റ്യ​ൻ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. ജോ​ൺ​സ​ൻ പു​ലി​യു​റു​മ്പി​ൽ, ജോ​യ്‌​സി കു​റ്റി​വേ​ലി​ൽ, സി​സ്റ്റ​ർ റോ​സ് മ​രി​യ, മി​നി കെ ​തോ​മ​സ്, ആ​ൻ മ​രി​യ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​വാ​ർ​ഡ് ജേ​താ​വ് ബീ​ന അ​ഗ​സ്റ്റി​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

പ്ര​ള​യ ധ​ന​സ​ഹാ​യം
വി​ത​ര​ണം ചെ​യ്തു

ശ്രീ​ക​ണ്ഠ​പു​രം: പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ശ്രീ​ക​ണ്ഠ​പു​രം ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ സ​ഹാ​യ സ​മ​ർ​പ്പ​ണം പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​സി. മാ​മു ഹാ​ജി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​പി. സു​ഗു​ണ​ൻ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. സാ​ദി​ഖ് ഉ​ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷി​ത റ​ഹ്മാ​ൻ, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് ന​ദ്‌​വി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൈ​നു​ദ്ദീ​ൻ ക​രി​വെ​ള്ളൂ​ർ, എ.​പി. മു​നീ​ർ, വി.​വി. സ​ന്തോ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.