ഗു​ഡ്സ് ഓ​ട്ടോ​ഡ്രൈ​വ​ർ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, January 29, 2020 10:52 PM IST
ചി​റ​ക്ക​ൽ: ഗു​ഡ്സ് ഓ​ട്ടോ​ഡ്രൈ​വ​റെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷേ​ത്ര​ക്കു​ള​ത്തി​ന​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ​ക്ക​ൽ പ​ന​ങ്കാ​വ് പ​ടി​ഞ്ഞാ​റെ​മെ​ട്ട​യി​ലെ പ​ന്നി​യ​ൻ ഹൗ​സി​ൽ കെ.​പി.​ഹ​രി​ദാ​സ(67)​നെ​യാ​ണു ചി​റ​ക്ക​ൽ ക​ട​ലാ​യി ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ന​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ​ക​ണ്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30 ഓ​ടെ ക്ഷേ​ത്രം പൂ​ജാ​രി കു​ളി​ച്ച​തി​നു ശേ​ഷം സ​മീ​പ​ത്തെ ബാ​ത്ത്റൂ​മി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഉ​ട​നെ ക്ഷേ​ത്രം സെ​ക്യൂ​രി​റ്റി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പു​തി​യ​തെ​രു ടൗ​ണി​ലെ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ ഹ​രി​ദാ​സ​ൻ വ​ണ്ടി വി​ല്പ​ന ന​ട​ത്തി​യ​തി​നു ശേ​ഷം മി​ക്ക​ദി​വ​സ​വും ക്ഷേ​ത്ര​പ​രി​സ​ര​ത്തു ത​ന്നെ​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.