ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞു; ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Sunday, January 26, 2020 1:37 AM IST
ഉ​ളി​ക്ക​ല്‍: വ​യ​ത്തൂ​ര്‍ കാ​ലി​യാ​ര്‍ ക്ഷേ​ത്രം ഊ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ആ​ന ഇ​ട​ഞ്ഞു. ആ​ന​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍​ക്കു വീ​ണു പ​രി​ക്കേ​റ്റു. താ​ല​പ്പൊ​ലി​യു​ടെ ഏ​റ്റ​വും പി​ന്‍​ഭാ​ഗ​ത്താ​യാ​ണ് ആ​ന ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ല്‍ ആ​ള​പാ​യ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​ളി​ക്ക​ല്‍ ടൗ​ണി​നു സ​മീ​പം എ​സ്എ​ന്‍​ഡി​പി മ​ന്ദി​ര​ത്തി​ല്‍ നി​ന്നാ​ണു ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്നു ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​യ ഘോ​ഷ​യാ​ത്ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ന പ​രാ​ക്ര​മ​ണം കാ​ട്ടി​യ​ത്.

ആ​ന​പാ​പ്പാ​ന്‍​മാ​ര്‍ ആ​ന​യു​ടെ ഭാ​വം മാ​റു​ന്ന ഘ​ട്ട​ത്തി​ല്‍​ത്ത​ന്നെ കൂ​ച്ചു​വി​ല​ങ്ങി​ട്ടു നി​ര്‍​ത്താ​ന്‍ സാ​ധി​ച്ച​താ​ണ് ആ​ക്ര​മ​ണ സാ​ധ്യ​ത കു​റ​ച്ച​ത്. ആ​ന ഇ​ട​ഞ്ഞ​പ്പോ​ള്‍ ആ​ന​പ്പു​റ​ത്തുനി​ന്ന് താ​ഴെ വീ​ണാ​ണു ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. വീ​രാ​ജ്‌​പേ​ട്ട സ്വ​ദേ​ശി സു​ഹാ​സ് എ​ന്ന​യാ​ളു​ടെ കാ​ലി​നു പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​യാ​ളെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.