കൂ​ത്തു​പ​റ​മ്പ് റിം​ഗ് റോ​ഡി​ന് 32.08 കോ​ടി രൂപ
Thursday, January 23, 2020 1:09 AM IST
കൂ​ത്തു​പ​റ​ന്പ്: കൂ​ത്തു​പ​റ​മ്പ് പ​ട്ട​ണ​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച പു​തി​യ റിം​ഗ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി കി​ഫ്ബി വ​ഴി ആ​ദ്യ ഗ​ഡു​വാ​യി 32.08 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. എ​ത്ര​യും വേ​ഗം സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ന്ന​തോ​ടെ കൂ​ത്തു​പ​റ​മ്പ് പ​ട്ട​ണ​ത്തി​ല്‍ വ​ലി​യ ഗ​താ​ഗ​ത പ്ര​ശ്‌​ന​മാ​ണ് ഉ​ണ്ടാ​യ​ത്. കൂ​ത്തു​പ​റ​മ്പി​ലെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യാ​ണ് സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ കെ.​കെ. ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ്ധ​തി​യാ​വി​ഷ്‌​ക​രി​ച്ച​ത്. വി​വി​ധ വ​ഴി​ക​ളി​ല്‍ കൂ​ടി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് കൂ​ത്തു​പ​റ​മ്പ് പ​ട്ട​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​തെ യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കും.
ക​ണ്ണൂ​രി​ല്‍​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് കൂ​ത്തു​പ​റ​മ്പി​ല്‍ പ്ര​വേ​ശി​ക്കാ​തെ പു​റ​ക്ക​ള​ത്തു​നി​ന്ന് കു​ട്ടി​ക്കു​ന്ന് വ​ഴി മ​ട്ട​ന്നൂ​ര്‍ വ​യ​നാ​ട് മേ​ഖ​ലേ​യ്ക്ക് പോ​കാ​നും സാ​ധി​ക്കും. ഇ​തി​ലൂ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നും സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും.