തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ തി​രു​നാ​ളും ശ​താ​ബ്ദി ആ​ഘോ​ഷ​വും നാ​ളെ സ​മാ​പി​ക്കും
Saturday, January 18, 2020 1:50 AM IST
ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​രം സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ തി​രു​നാ​ൾ മ​ഹോ​ത്സ​വ​വും ശ​താ​ബ്ദി ആ​ഘോ​ഷ​വും നാ​ളെ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ഷോ​ബി ജോ​ർ​ജ് പ​റ​ഞ്ഞു.12 ന് ​തു​ട​ങ്ങി​യ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് റ​വ. ഡോ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, റ​വ.​ഡോ.​ജോ​യി പൈ​നാ​ട​ത്ത് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ജ​പ​മാ​ല​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ന​ഗ​രം ചു​റ്റി​യു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​വു​മു​ണ്ടാ​കും.
നാ​ളെ രാ​വി​ലെ 11ന് ​ശ​ത​വാ​ർ​ഷി​ക ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വാ​ഹ​ജീ​വി​ത സു​വ​ർ​ണ ജൂ​ബി​ലി പി​ന്നി​ട്ട ഫൊ​റോ​ന​യി​ലെ ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡേ​വി​ഡ് ഷാ​ജി, ബ​ന്നി മാ​ത്യു, ഷി​ബു പാ​റ​യ്ക്ക​ൽ, ഷി​ജോ മാ​ത്യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.