ക​ട​മ്പൂ​രി​ൽ സി​പി​എം അ​തി​ക്ര​മ​ം; മൂ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കു പ​രി​ക്ക്
Sunday, December 15, 2019 1:36 AM IST
ക​ട​മ്പൂ​ർ: ക​ട​മ്പൂ​രി​ൽ സി​പി​എം അ​തി​ക്ര​മ​ത്തി​ൽ മൂ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റു. രാ​ജീ​വ് ഭ​വ​ൻ ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു. കെ​എ​സ്‌​യു ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ഭി​ന​വ്, ക​ട​മ്പൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ അ​നി​ൽ കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ട​മ്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നു​രാ​ഗ് എ​ന്നി​വ​ർ​ക്കാ​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
ക​ട​മ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സോ​ന​യു​ടെ മ​ക​നാ​ണ് അ​ഭി​ന​വ്. കാ​ടാ​ച്ചി​റ​യി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ഒ​രു സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ഭി​ന​വി​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​ഭി​ന​വ് അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ധ​ര​ഹി​ത​നാ​യി. ഇ​തി​നു ശേ​ഷ​മാ​ണ് അ​നു​രാ​ഗി​നും അ​നി​ൽ​കു​മാ​റി​നും നേ​രേ അ​ക്ര​മം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ മൂ​വ​രും ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ട​മ്പൂ​രി​ലെ രാ​ജീ​വ് ഭ​വ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ജീ​വ് ഭ​വ​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.
ക​ട​മ്പൂ​രി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഒ. രാ​ജേ​ഷ് പ​റ​ഞ്ഞു. അ​ക്ര​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​ട​പ​ടി പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി.​ഒ. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.