കു​ഞ്ഞി​മം​ഗ​ല​ത്ത് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ വി​ള്ള​ല്‍
Monday, December 9, 2019 12:52 AM IST
പ​യ്യ​ന്നൂ​ർ: കു​ഞ്ഞി​മം​ഗ​ലം കൊ​വ്വപു​റ​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.40 ഓ​ടെ​യാ​ണ് ക​ണ്ണൂ​രി​ൽനി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ട്രെ​യി​നു​ക​ൾ ക​ട​ന്നു പോ​കു​ന്ന ട്രാ​ക്കി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ ഭാ​ഗം ക്ലാ​മ്പ് ചെ​യ്ത് മു​റു​ക്കി​യ​തി​നാ​ലാ​ണ് അ​പ​ക​ടം വ​ഴി​മാ​റി​യ​ത്. പ​ക​ൽ ക​ടു​ത്ത ചൂ​ടും രാ​ത്രി​യി​ൽ ത​ണു​പ്പു​മു​ണ്ടാ​കു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് റെ​യി​ല്‍​വേ എ​ന്‍​ജി​നിയ​റിം​ഗ് വി​ഭാ​ഗം പ​റ​യു​ന്ന​ത്. ഒ​രു മാ​സം മു​മ്പും ഈ ​പ്ര​ദ​ശ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.