ക​ണ്ട​ങ്കാ​ളി പ​ദ്ധ​തി ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: കെ.​കെ.​ര​മ
Monday, December 9, 2019 12:51 AM IST
പ​യ്യ​ന്നൂ​ർ: ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു വേ​ണ്ടി കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കു​ക​യാ​ണെ​ന്ന് ആ​ർ​എം​പി​ഐ നേ​താ​വ് കെ.​കെ.​ര​മ. ക​ണ്ട​ങ്കാ​ളി​യി​ൽ വ​യ​ൽ നി​ക​ത്തി മ​ലി​നീ​കാ​രി​യാ​യ പെ​ട്രോ​ളി​യം വ്യ​വ​സാ​യം തു​ട​ങ്ങാ​നു​ള്ള നീ​ക്കം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ഇ​തി​നെ ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണ​മെ​ന്നും കെ.​കെ.​ര​മ പ​റ​ഞ്ഞു.
ക​ണ്ട​ങ്കാ​ളി പെ​ട്രോ​ളി​യം പ​ദ്ധ​തി​ക്കെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ആ​ർ​എം​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്. കൊ​ള​ങ്ങ​ര ച​ന്ദ്ര​ൻ, ദേ​വ​ദാ​സ് ഒ​ഞ്ചി​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​
അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം 38 ദി​വ​സം പി​ന്നി​ട്ടു.