താ​വം മേ​ൽ​പ്പാലം സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം: ബി​ജെ​പി
Wednesday, October 23, 2019 1:02 AM IST
പ​ഴ​യ​ങ്ങാ​ടി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​മാ​കു​മ്പോ​ഴേ​ക്കും ത​ക​ർ​ച്ച​യി​ലാ​യ പ​ഴ​യ​ങ്ങാ​ടി-​പാ​പ്പി​നി​ശേ​രി റോ​ഡി​ലെ താ​വം മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യി​ലും കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ത്യ​പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി ക​ല്യാ​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​ഴ​യ​ങ്ങാ​ടി കെ​എ​സ്ടി​പി ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ജ​യ​ൻ മാ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​സ​ജീവ​ൻ, പ്ര​ഭാ​ക​ര​ൻ ക​ട​ന്ന​പ്പ​ള്ളി, മ​ധു മാ​ട്ടൂ​ൽ, രാ​മ​ച​ന്ദ്ര​ൻ ചെ​റു​താ​ഴം മോ​ഹ​ന​ൻ കു​ഞ്ഞി​മം​ഗ​ലം, ഗ​ണേ​ശ​ൻ ക​ട​ന്ന​പ്പള്ളി, വി.​വി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.