സൗ​ജ​ന്യ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Tuesday, October 15, 2019 1:25 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പും പൊ​തു​മേ​ഖ​ലാ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ്ഥാ​പ​ന​മാ​യ കി​റ്റ്‌​കോ​യും ചേ​ര്‍​ന്ന് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ് ഡ​വ​ല​പ്‌​മെ​ന്‍റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ല് ആ​ഴ്ച​ത്തെ സൗ​ജ​ന്യ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​ന പ​രി​പാ​ടി ഒ​ക്ടോ​ബ​ര്‍ -ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വ​ന്ത​മാ​യി സം​രം​ഭം ആ​രം​ഭി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​യ​ന്‍​സി​ലോ, എ​ൻ​ജി​നി​യ​റിം​ഗി​ലോ ബി​രു​ദ​മോ ഡി​പ്ലോ​മ​യോ ഉ​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. പ്രാ​യ​പ​രി​ധി 21 നും 45 ​വ​യ​സി​നും ഇ​ട​യി​ല്‍.
ബി​സി​ന​സ് മേ​ഖ​ല​യി​ല്‍ ലാ​ഭ​ക​ര​മാ​യ സം​രം​ഭ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട വി​ധം, വ്യ​വ​സാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍, വി​വി​ധ ലൈ​സ​ന്‍​സു​ക​ള്‍, ഗു​ഡ് മാ​നു​ഫാ​ക്ച്ച​റിം​ഗ് പ്രാ​ക്ടീ​സ്, സാ​മ്പ​ത്തി​ക വാ​യ്പാ മാ​ര്‍​ഗ​ങ്ങ​ള്‍, മാ​ര്‍​ക്ക​റ്റ് സ​ര്‍​വേ, ബി​സി​ന​സ് പ്ലാ​നിം​ഗ്, മാ​നേ​ജ്‌​മെ​ന്‍റ് രം​ഗ​ത്ത് വി​ജ​യം വ​രി​ച്ച വ്യ​വ​സാ​യി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍, വ്യ​ക്തി​ത്വ വി​ക​സ​നം, ആ​ശ​യ​വി​നി​മ​യ പാ​ട​വം, മോ​ട്ടി​വേ​ഷ​ന്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍​ക്ക് പു​റ​മെ വ്യ​വ​സാ​യ സ​ന്ദ​ര്‍​ശ​ന​വും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ആ​ധാ​ര്‍ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 21 ന് ​രാ​വി​ലെ 11 ന് ​ക​ണ്ണൂ​ര്‍ തോ​ട്ട​ട​യി​ലെ ഗ​വ. പോ​ളി ടെ​ക്‌​നി​ക് കോ​ളജി​ല്‍ ഹാ​ജ​രാ​ക​ണം.. ഫോ​ണ്‍: 0484 4129000, 9447509643. വെ​ബ്‌​സൈ​റ്റ്: www.kitco.in.