മ​യ്യ​ഴി പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, September 22, 2019 1:41 AM IST
മാ​ഹി: മ​യ്യ​ഴി​പ്പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി ചു​ഴി​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി പി​ലാ​ക്കോ​ട്ട് പ​റ​മ്പി​ൽ അ​ഖി​ൽ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ‌​പ​ത്തെ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കൂ​ട്ടു​കാ​രോ​ടൊ​പ്പം മാ​ഹി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ഖി​ൽ. ഉ​ച്ച​യോ​ടെ പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട അ​ഖി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.