വ​യോ​ധി​ക പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, September 22, 2019 1:41 AM IST
കൂ​ത്തു​പ​റ​മ്പ്: ചി​റ്റാ​രി​പ്പ​റ​മ്പി​ന​ടു​ത്ത് വ​ട്ടോ​ളി പു​ഴ​യി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടോ​ളി​യി​ലെ മ​ഞ്ഞേ​രി ക​മ​ലാ​ക്ഷി (75)യാ​ണു മ​രി​ച്ച​ത്. പാ​നൂ​ർ താ​ഴെ പൂ​ക്കോ​ത്തെ മ​ക​ളു​ടെ വീ​ട്ടി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണു ക​മ​ലാ​ക്ഷി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ ബ​ന്ധു ചൊ​ക്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണു പു​ഴ​യി​ൽ ക​മ​ലാ​ക്ഷി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ ന​മ്പ്യാ​രു​ടെ ഭാ​ര്യ​യാ​ണു മ​രി​ച്ച ക​മ​ലാ​ക്ഷി. മ​ക്ക​ൾ: ത​ങ്ക​മ​ണി, പ്രേ​മ​ല​ത.