വാ​റ്റു​കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡ്: വാ​ഷ് ന​ശി​പ്പി​ച്ചു
Monday, August 19, 2019 5:43 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ചാ​രാ​യ വാ​റ്റു​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വെ​ള്ളാ​ട് ചെ​ന്പു​വ​ച്ച​മൊ​ട്ട​യി​ൽ ചാ​രാ​യം വാ​റ്റാ​ൻ സൂ​ക്ഷി​ച്ച 30 ലി​റ്റ​ർ വാ​ഷും ചീ​ക്കാ​ട് ന​ന്പ്യാ​ർ​മ​ല​യി​ൽ വാ​റ്റാ​ൻ സൂ​ക്ഷി​ച്ച 120 ലി​റ്റ​ർ വാ​ഷും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ചെ​ന്പു​വ​ച്ച​മൊ​ട്ട​യി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി ച​പ്പി​ലി വീ​ട്ടി​ൽ സി.​കെ. ജ​ഗേ​ഷി​നെ (34) പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം എ​ക്സൈ​സ് സം​ഘം ഊ​ർ​ജി​ത​മാ​ക്കി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​നി​ൽ കു​മാ​ർ, മു​ര​ളീ​ദാ​സ്, ടി.​ആ​ർ. രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്യാം​രാ​ജ്, ശ്രീ​ജി​ത്ത്, ടി.​വി. മ​ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.