ക​ഥ​ക​ളി​മ​ഹോ​ത്സ​വം ഇ​ന്നു​മു​ത​ൽ
Sunday, August 14, 2022 12:36 AM IST
ക​ണ്ണൂ​ര്‍: മു​ഴ​ക്കു​ന്ന് ശ്രീ ​മൃ​ദം​ഗ​ശൈ​ലേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്നു​മു​ത​ല്‍ സെ​പ്റ്റം​ബ​ർ 16 വ​രെ യാ​നം എ​ന്ന​പേ​രി​ല്‍ ക​ഥ​ക​ളി മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ലോ​ക ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ആ​ദ്യ​മാ​യി 34 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ഹോ​ത്സ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​രും അ​ല്ലാ​ത്ത​വ​രു​മാ​യ മു​ഴു​വ​ന്‍ ക​ഥ​ക​ളി ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കും. ആ​യി​ര​ത്തി​ലേ​റെ ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ഥ​ക​ളി​യി​ല്‍ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള പ്ര​ഥ​മ യാ​നം പോ​ര്‍​ക്ക​ലി പു​ര​സ്‌​കാ​രം പ​ത്മ​ശ്രീ ക​ലാ​മ​ണ്ഡ​ലം ഗോ​പി​ക്കും കോ​ട്ട​യ​ത്ത് ത​മ്പു​രാ​ന്‍ സ​മൃ​തി മൃ​ദം​ഗ​ശൈ​ലേ​ശ്വ​രി പു​ര​സ്‌​കാ​രം പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​ര്‍​ക്കും ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും. അ​ടു​ത്ത മാ​സം 16ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ശ്രീ​കു​മാ​ര​ന്‍ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ രേ​ണു​ക ര​വി​വ​ര്‍​മ്മ, ക​ലാ​മ​ണ്ഡ​ലം മ​നോ​ജ്, എം.​മ​നോ​ഹ​ര​ന്‍, എ​ന്‍.​പ​ങ്ക​ജാ​ക്ഷ​ന്‍, ജി​ഷ്ണു കെ.​മ​നോ​ജ്, കോ​ട്ട​ക്ക​ല്‍ പ്ര​ദീ​പ്, രാ​ജ​ന്‍ കാ​രി​മൂ​ല എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.