ഡി​വൈ​എ​ഫ്ഐ​യു​ടെ ഫ്രീ​ഡം സ്ട്രീ​റ്റ് 15 ന്; ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, August 13, 2022 1:13 AM IST
ക​ണ്ണൂ​ർ: എ​ന്‍റെ ഇ​ന്ത്യ... എ​വി​ടെ ജോ​ലി, എ​വി​ടെ ജ​നാ​ധി​പ​ത്യം ?മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​വ​ലാ​ളാ​വു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഓ​ഗ​സ്റ്റ് 15ന് ​ക​ണ്ണൂ​രി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ഫ്രീ​ഡം സ്ട്രീ​റ്റ് സം​ഘ​ടി​പ്പി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന റാ​ലി​യും പൊ​തു​യോ​ഗ​വും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എം. ​സു​രേ​ന്ദ്ര​നും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സ​രി​ൻ ശ​ശി​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അ​ന്നേ​ദി​വ​സം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടാ​യ പ്ര​ക​ട​നം ഒ​ഴി​വാ​ക്കും. താ​ണ, എ​കെ​ജി ആ​ശു​പ​ത്രി​ക്കു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി പ്ര​വ​ർ​ത്ത​ക​ർ ചെ​റു പ്ര​ക​ട​ന​ങ്ങ​ളാ​യാ​ണ് പൊ​തു​യോ​ഗം ന​ട​ക്കു​ന്ന ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക.
ഫ്രീ​ഡം സ്ട്രീ​റ്റി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ജി​ല്ല​യി​ൽ ചു​മ​രെ​ഴു​ത്ത്, പോ​സ്റ്റ​ർ, ബാ​ന​ർ, ബോ​ർ​ഡ് എ​ന്നി​വയ്ക്ക് ​പു​റ​മേ ബ്ലോ​ക്കു​ക​ളി​ലും മേ​ഖ​ല​ക​ളി​ലും യൂ​ണി​റ്റു​ക​ളി​ലും ആ​ക​ർ​ഷ​ക​മാ​യ സ്തൂ​പ​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ ജൂ​ൺ 29, 30, 31 തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഫ്രീ​ഡം സ്ട്രീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 48 യൂ​ണി​റ്റു​ക​ളി​ൽ യു​വ​സ​ഭ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​കു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് സം​യു​ക്ത കാ​ന്പ​യി​ന​ട​ക്കമു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്ന് സ​രി​ൻ ശ​ശി പ​റ​ഞ്ഞു. 15നു​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, എ.​പി. അ​ൻ​വീ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.