വർണക്കൂട്ടുകാർ ഒരുമിച്ചു; നിറച്ചാർത്തായി "ദീ​പി​ക ക​ള​ർ ഇ​ന്ത്യ'
Friday, August 12, 2022 1:16 AM IST
ക​ണ്ണൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ൽ ജ​ന്മ​നാ​ടി​നോ​ടു​ള്ള സ്നേ​ഹ​വും ദേ​ശീ​യ​ബോ​ധ​വും പു​തി​യ ത​ല​മു​റ​യി​ൽ സ​ജീ​വ​മാ​ക്കാ​ൻ ദീ​പി​ക​യും ദീ​പി​ക ബാ​ല​സ​ഖ്യ​വും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച "ദീ​പി​ക ക​ള​ർ ഇ​ന്ത്യ' പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ. ക​ണ്ണൂ​ർ യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​നം ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു.

ഏ​റെ അ​ഭി​മാ​നം പ​ക​രു​ന്ന പ​ദ്ധ​തി​യാ​ണ് "ദീ​പി​ക ക​ള​ർ ഇ​ന്ത്യ' യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​ന്ത്യ​ക്ക് വൈ​വി​ധ്യ​ങ്ങ​ളു​ടെ നി​റം പ​ക​രാ​നാ​ണ് കു​ട്ടി​ക​ൾ ഒ​ത്തു​കൂ​ടി​യി​രി​ക്കു​ന്ന​തെ​ന്നും കു​ട്ടി​ക​ളു​ടെ മ​ന​സി​ലെ ഇ​ന്ത്യ​ക്ക് നി​റം പ​ക​രാ​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​യ് ക​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു വ​ലി​യ​പ​റ​ന്പി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ലൂ​ക്ക, ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ പി.​എം. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ എ​ബി എ​ൻ. ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ബാ​ല​മ​ന​സു​ക​ളി​ൽ ഇ​ന്ത്യ​യെ​ക്കു​റി​ച്ചും ഇ​ന്ത്യ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്നു​മു​ള്ള സ്വ​പ്നം പ​ക​ർ​ന്നു ന​ൽ​കാ​നും ദീ​പി​ക​യു​ടെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ റ​ജി സ്ക​റി​യ സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പി.​വി. പ്ര​ദ്യു​മ്ന​ൻ, വി​ൻ​സ​ന്‍റ് ഫി​ലി​പ്പ്, ഡി​സി​എ​ൽ ശാ​ഖാ ഡ​യ​റ​ക്‌​ട​ർ കെ.​വി. ര​ജ​നി, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ റീ​ജ​ണ​ൽ മാ​നേ​ജ​ർ വി​ൽ​സ​ൺ ചാ​ക്കോ, ഏ​രി​യ മാ​നേ​ജ​ർ സു​നി​ൽ കെ. ​പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് ഉ​ളി​യ​ത്ത​ടു​ക്ക ജ​യ് മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളി​ൽ രാ​ജ്യ​സ്നേ​ഹം വ​ള​ർ​ത്തു​ന്ന​തി​നാ​യി ദീ​പി​ക സം​ഘ​ടി​പ്പി​ച്ച ഈ ​പെ​യി​ന്‍റിം​ഗ് മ​ത്സ​രം ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദീ​പി​ക മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​അ​നൂ​പ് ചി​റ്റേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബെ​റ്റ്സി, കാ​സ​ർ​ഗോ​ഡ് ടൗ​ൺ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ള്ളി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ മ​നു ജോ​സ് ന​ന്ദി പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 150 ല​ധി​കം സ്കൂ​ളു​ക​ളി​ലാ​യി അ​മ്പ​തി​നാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.